ജൂലിയ ക്രോട്ടി
ജൂലിയ ക്രോട്ടി (ജീവിതകാലം :1853-c.1930) ഒരു ഐറിഷ് നോവലിസ്റ്റായിരുന്നു. അവരുടെ രചനകളിൽ കൂടുതലും പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭ കാലത്തെ ഗ്രാമീണ ജീവിതവുമായിരുന്നു ചിത്രീകരിച്ചിരുന്നത്.
ജീവിതരേഖ
തിരുത്തുകക്രോട്ടി 1853 ൽ വാട്ടർഫോർഡിലെ ലിസ്മോറിലാണ് ജനിച്ചത്. വാട്ടർഫീൽഡിലെ കന്യസ്ത്രീകളുടെ സ്കൂളിലാണ് വിദ്യാഭ്യാസം ചെയ്തത്. പിന്നീട് അമേരിക്കയിലേയ്ക്കു കുടിയേറുകയും റോഡ് ഐലൻറിലെ പ്രൊവിൻസ് വിസിറ്ററിൽ എഡിറ്ററായി ജോലിക്കു ചേരുകയും ചെയ്തു. അവിടെവച്ച് തൻറെ അയർലണ്ടിനെക്കുറിച്ചുള്ള കഥകൾ പ്രസിദ്ധീകരിക്കുന്നതിന് അവസരം ലഭിച്ചു. ഈ കഥകളിൽ അയർലണ്ടിലെ ഉൾനാടൻ പ്രദേശങ്ങളിൽനിന്നു കുടിയേറിയവരുടെ കഥകളായിരുന്നു അധികവും.
രചനകൾ
തിരുത്തുക· ദ ലോസ്റ്റ് ലാൻറ് (1901)
· നെയ്ബേർസ് (1900)
· ഇന്നിസ്ഡോയിൽ നെയ്ബേർസ് (1920)