ജൂലിയ ക്രൂഗർ

അമേരിക്കന്‍ എഴുത്തുകാരന്‍

ജൂലിയ ഗ്രിന്നൽ സ്റ്റോറോ ക്രൂഗർ (c. 1850 – ജൂലൈ 12, 1920) ജൂലിയൻ ഗോർഡൻ എന്ന തൂലികാ നാമത്തിലെഴുതിയിരുന്ന ഒരു പ്രശസ്ത അമേരിക്കൻ നോവലിസ്റ്റായിരുന്നു. അവരുടം ആദ്യ പുസ്തകമായ "A Diplomat's Diary" 1890 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. "Vampires" (1891), "Mrs. Clyde" (1901) അവരുടെ പ്രശസ്തമായി ചില പുസ്തകങ്ങൾ.

പ്രശസ്ത സാഹിത്യകാരനായിരുന്ന വാഷിംഗ്‍ടൺ ഇർവിംഗിൻറെ പിൻതലമുറക്കാരിയായിരുന്ന അവരുടെ പിതാവ് പാരീസിൽ ജനിച്ച് ബോസ്റ്റണിൽ നിന്നുള്ള തോമസ് വെൻറ്‍വർത്ത് സ്റ്റോറോ ആയിരുന്നു. ആഭ്യന്തരയുദ്ധത്തിലെ സൈനികനായിരുന്ന കേണൽ സ്റ്റീഫൻ വാൻ റെൻസ്സെലയർ ക്രൂഗറിനെയാണ് അവർ വിവാഹം കഴിച്ചിരുന്നത്. അദ്ദേഹം 1898 ൽ മരണമടഞ്ഞു.[1] 1908 ൽ അവർ ബ്രോക്കർ വെയ്‍ഡ് ചാൻസ് എന്നയാളെ വിവാഹം കഴിച്ചു. അയാൾ അവരേക്കാൾ 10 വയസിനെങ്കിലും ഇളയതായിരുന്നു. 1916 ൽ അവർ വിവാഹമോചിതരായി.[2][3][4][5]

  1. (24 June 1898). Death of S.V.R. Cruger, The New York Times
  2. (13 July 1920). Mrs. Julia Cruger, Once Famous As Author, Dies Here, New York Tribune, p. 11
  3. (13 July 1920). Mrs. J. G. Cruger, Kin of Washington Irving, Dies[പ്രവർത്തിക്കാത്ത കണ്ണി], Chicago Tribune
  4. (13 July 1920). Mrs. Cruger, Novelist Julien Gordon, Dies: Widow of Col. S. Van. R. Cruger and ex-wife of Wade Chance, Wrote "Vampires", The New York Times
  5. Willard, Frances E. & Livermore, Mary A. (eds.) A Woman of the Century, p. 218 (1893)
"https://ml.wikipedia.org/w/index.php?title=ജൂലിയ_ക്രൂഗർ&oldid=3814042" എന്ന താളിൽനിന്ന് ശേഖരിച്ചത്