ജൂലിയറ്റ ഗാന്ദ്ര
ജൂലിയറ്റ ഗാന്ദ്ര (ജീവിതകാലം: 1917-2007) അംഗോളൻ സ്വാതന്ത്ര്യത്തെ പിന്തുണച്ചതിന് പോർച്ചുഗീസ് അധികാരികൾ തടവിലാക്കിയ ഒരു പോർച്ചുഗീസ് ഡോക്ടറായിരുന്നു. 1964-ൽ ആംനസ്റ്റി ഇന്റർനാഷണലിന്റെ "പ്രിസണർ ഓഫ് കൺസൈൻസ് ഓഫ് ദ ഇയർ" ആയിരുന്നു.
ജൂലിയറ്റ ഗാന്ദ്ര | |
---|---|
പ്രമാണം:JulietaGandra1.jpg | |
ജനനം | മരിയ ജൂലിയറ്റ ഗ്വിമാരേസ് ഗാന്ദ്ര 16 September 1917 |
മരണം | 8 October 2007 (aged 90) Lisbon |
ദേശീയത | പോർച്ചുഗീസ് |
തൊഴിൽ | ഫിസിഷ്യനും ഗൈനക്കോളജിസ്റ്റും |
അറിയപ്പെടുന്നത് | Amnesty International’s “Prisoner of Conscience of the Year”, 1964 |
ആദ്യകാലജീവിതം
തിരുത്തുക1917 സെപ്തംബർ 16-ന് പോർച്ചുഗലിലെ പോർട്ടോയ്ക്ക് സമീപമുള്ള ഒലിവേറ ഡി അസെമെയ്സിൽ മരിയോ ഗാന്ദ്ര, അറോറ റോച്ച ഗുയിമാരേസ് ഗാന്ദ്ര ദമ്പതികളുടെ മകളായി മരിയ ജൂലിയറ്റ ഗ്വിമാരേസ് ഗാന്ദ്ര ജനിച്ചു. മാതാപിതാക്കളുടെ നാല് മക്കളിൽ ഒരാളായിരുന്നു അവർ. അവൾ ലിസ്ബണിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. സർവ്വകലാശാലയിൽ പഠിക്കുമ്പോൾ അംഗോള സ്വദേശിയായ ഏണസ്റ്റോ കൊച്ചാറ്റ് ഒസോറിയോയെ അവർ കണ്ടുമുട്ടി. ദമ്പതികൾ വിവാഹിതരാകുകയും മകനായ മിഗ്വേൽ ജനിച്ചശേഷം 1940-കളുടെ മധ്യത്തിൽ പോർച്ചുഗലിൻറെ കോളനിയായിരുന്ന അംഗോളയിലേക്ക് പോയി.[1][2][3]
അവലംബം
തിരുത്തുക- ↑ "Maria Julieta Guimarães Gandra". Memorial aos presos e perseguidos políticos. Retrieved 12 November 2020.
- ↑ Maria, Adolfo; Andringa, Diana. "Julieta Gandra" (PDF). Adelinotorres, ISEG, Lisbon. Retrieved 12 November 2020.
- ↑ Almeida, São José. "Julieta Gandra". Público. Retrieved 13 November 2020.