ജുറ്വേന ദേശീയോദ്യാനം (Portuguese: Parque Nacional do Juruena) 2006 ൽ പ്രഖ്യാപിക്കപ്പെട്ട ബ്രസീലിലെ മൂന്നാമത്തെ വലിയ ദേശീയോദ്യാനമാണ്. ജുറ്വേന നദിയ്ക്കു സമാന്തരമായി ആമസോണാസ് സംസ്ഥാനത്തിനു തെക്കും മറ്റോ ഗ്രോസോ സംസ്ഥാനത്തിനു വടക്കുമായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ആമസോൺ മഴക്കാടുകളിലേയ്ക്കു കാർഷിക വ്യാപനം തടയുന്നതിനുള്ള സംരക്ഷിത മേഖലകളിലെ ഒരു ഇടനാഴിയുടെ ഭാഗമാണ് ഈ ദേശീയോദ്യാനം.

ജുറ്വേന ദേശീയോദ്യാനം
Parque Nacional do Juruena
Waterfall in the national park
Map showing the location of ജുറ്വേന ദേശീയോദ്യാനം
Map showing the location of ജുറ്വേന ദേശീയോദ്യാനം
LocationMato Grosso and Amazonas states, Brazil
Coordinates7°13′41″S 58°55′05″W / 7.228°S 58.918°W / -7.228; -58.918
Area19,000 km²
DesignationNational park
Established5 June 2006
AdministratorChico Mendes Institute for Biodiversity Conservation

ഈ ദേശീയോദ്യാനത്തിൻറെ ഭൂതല വിസ്തൃതി 1,958,203.56 hectares (4,838,826.4 acres) ആണ്. ഇതിൽ ഭൂരിഭാഗവും ആമസോൺ ബയോമിലാണ് നിലനിൽക്കുന്നത്.[1] ബ്രസീലിലെ ദേശീയോദ്യാനങ്ങളിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമാണ് ഇതിനുള്ളത്.[2] ആമസോണാസിലെ ആപൂയി, മൌയെസ് എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും കൊണ്ട്രിഗ്വാക്കു, നോവ ബണ്ടെയ്‍റാൻറെസ്, അപ്പ്യാക്കാസ് തുടങ്ങിയ മറ്റോ ഗ്രോസോയിലെ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു.[3] 808,312 ഹെക്ടർ (1,997,380 ഏക്കർ) വിസ്തീർണ്ണമുള്ള അപൂയി മുനിസിപ്പാലിറ്റിയിലെ സുക്കുണ്ഡിരി സംസ്ഥാന ഉദ്യാനം ഈ ദേശീയോദ്യാനത്തെ തൊട്ടുകിടക്കുന്നു.[4]  ഇഗാരാപ്പെസ് ഡൊ ജുറ്വേന സംസ്ഥാന ഉദ്യാനം പടിഞ്ഞാറു ദിക്കിൽ ഏകദേശം 55 ശതമാനത്തോളം ജുറ്വേന ദേശീയോദ്യാനത്തിലേയ്ക്കു കവിഞ്ഞുകിടക്കുന്നു.[5]

അവലംബം തിരുത്തുക

  1. Parque Nacional do Juruena – Chico Mendes.
  2. Creation of a (mega) conservation corridor...
  3. Unidade de Conservação ... MMA.
  4. PES do Sucunduri – ISA, Informações gerais (mapa).
  5. PES Igarapés do Juruena – ISA, Características.
"https://ml.wikipedia.org/w/index.php?title=ജുറ്വേന_ദേശീയോദ്യാനം&oldid=3683032" എന്ന താളിൽനിന്ന് ശേഖരിച്ചത്