ജുറുബാറ്റിബ സാൻഡ്ബാങ്ക് ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ജുറുബാറ്റിബ സാൻഡ്ബാങ്ക് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Restinga de Jurubatiba) ബ്രസീലിലെ റിയോ ഡി ജനീറോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിന് ഏകദേശം 44 കിലോമീറ്റർ ദൂരത്തിൽ മണൽത്തിട്ടകളുള്ള തീരമുണ്ട്.
ജുറുബാറ്റിബ സാൻഡ്ബാങ്ക് ദേശീയോദ്യാനം | |
---|---|
Parque Nacional da Restinga de Jurubatiba | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Campos dos Goytacazes, Rio de Janeiro |
Coordinates | 22°12′04″S 41°29′35″W / 22.201°S 41.493°W |
Designation | National park |
Created | 29 July 1998 |
Administrator | ICMBio |
ചരിത്രം
തിരുത്തുകഈ ദേശീയോദ്യാനം 1998 ജൂലൈ 29 നാണ് രൂപീകരിക്കപ്പെട്ടത്. ഇത് ക്വിസ്സാമ, കരാപ്പെബസ്, മക്കായെ തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ തീരപ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ദേശീയോദ്യാനത്തിൻറെ 60% ത്തിലധികം പ്രദേശങ്ങൾ ക്വിസ്സാമ മുനിസിപ്പാലിറ്റിയുടെയുള്ളിലും ഏകദേശം 30% കരാപ്പെബസിലും ബാക്കി മക്കായെയിലുമായിട്ടാണ് നിലനിൽക്കുന്നത്.