ജുബൈർ ഇബ്‌ൻ മുത്തിം (അറബി: جبير بن مطعم), ഇസ്ലാമിക പ്രവാചകൻ മുഹമ്മദിന്റെ സഹചരനായിരുന്നു. 628-ൽ അല്ലെങ്കിൽ 629-ല് അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചതായി കരുതപ്പെടുന്നു.

ജുബൈർ ഇബ്‌ൻ മുത്തിം
جبير بن مطعم
ജനനം
മരണം679[1]
കുട്ടികൾ
  • Nafi ibn Jubayr ibn Mut'im
  • Muhammad ibn Jubayr ibn Mut'im
  • possibility Abdullah
  • Umm Habib bint Jubayr ibn Mut'im
മാതാപിതാക്ക(ൾ)

ജീവിതരേഖ

തിരുത്തുക

മക്കയിലെ ഖുറൈഷി ഗോത്രത്തിലുൾപ്പെട്ട നൗഫൽ കുലത്തിലെ അംഗമായിരുന്ന അദ്ദേഹം മുതീം ഇബ്‌നു ആദിയുടെ മകനായിരുന്നു.[2][3] അബൂബക്കർ സിദ്ദീഖിൽ നിന്ന് നേരിട്ട് ഗ്രഹിച്ചതായി അവകാശപ്പെടുന്ന വംശാവലിയെക്കുറിച്ചുള്ള അറിവിൻറെ പേരിൽ അദ്ദേഹം അക്കാലത്ത് പ്രശസ്തി നേടിയിരുന്നു.[4]

3 BH (620 CE) വരെ  ജുബൈർ ഇബ്ൻ മുത്തിമും അബൂബക്കറിന്റെ മകൾ ആയിഷയുമായുള്ള വിവാഹനിശ്ചയം നടത്തിയിരുന്നു. 620 മെയ് മാസത്തിൽ അല്ലെങ്കിൽ ജൂൺ മാസത്തിൽ ഈ വിവാഹ നിശ്ചയും ഉഭയകക്ഷി സമ്മതപ്രകാരം റദ്ദാക്കപ്പെട്ടു. ആയിഷയും മുഹമ്മദുമായുള്ള വിവാഹമെന്ന ഒരു നിർദ്ദേശത്തെ അംഗീകരിക്കാൻ അബൂബക്കർ ആഗ്രഹിക്കുകയും അതേസമയം ജുബൈറിന്റെ മാതാപിതാക്കൾ ഇസ്ലാമിലേയ്ക്ക് ചേരുന്നതിനായി അദ്ദേഹത്തെ സ്വാധീനിക്കാൻ ആഗ്രഹിച്ചതുമില്ല.[5]:43[6]:129–130 622 സെപ്തംബറിൽ മുഹമ്മദിനെ വധിക്കാനുള്ള ഒരു വിജയിക്കാത്ത ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു ജുബൈർ ഇബ്ൻ മുത്തിം.[7]:221

ഉഹ്ദ് യുദ്ധത്തിൽ ജുബൈറിന്റെ അമ്മാവനെ ബദറിൽ വച്ച് വധിച്ചതിനുള്ള പ്രതികാരമായി ഹംസ ഇബ്‌നു അബ്ദുൽ മുത്തലിബിനെ വധിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം  തന്റെ അടിമകളിൽ ഒരാളായ വഹ്ഷി ഇബ്നു ഹർബിന് കൈക്കൂലി നൽകിയതായി പറയപ്പെടുന്നു.[8]:371 ഹുദൈബിയ ഉടമ്പടിക്കും (628) മക്കയുടെ കീഴടക്കലിനും (630) ഇടയിലുള്ള കാലഘട്ടത്തിൽ അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് മദീന നഗരിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.[9]:102

അദ്ദേഹത്തിൻറെ രണ്ട് ആൺമക്കളിൽ ഒരാളായ, നാഫി,[10] "പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്നതിൽ സമർത്ഥൻ"[11]:112 എന്ന് വിശേഷിപ്പിക്കപ്പെടുന്നതോടൊപ്പം മുഹമ്മദ് അദ്ദേഹത്തെ "ഖുറൈഷികളിൽ ഏറ്റവും പണ്ഡിതനായിരുന്നു" എന്ന് വാഴ്ത്തിയതായും പറയപ്പെടുന്നു.[12]:58 എന്നിരുന്നാലും, മക്കളിൽ ഒരാളുടെ കുന്യ അബ്ദുള്ള[13]:291എന്ന പേരിലെ കുന്യ എന്ന പദം അബ്ദുല്ല എന്ന് പേരുള്ള മറ്റൊരു മകൻറെകൂടി അസ്തിത്വത്തെ സൂചിപ്പിക്കുന്നതാണ്.

  1. Narrators
  2. Muhammad ibn Ishaq. Sirat Rasul Allah. Translated by Alfred Guillaume (1955). The Life of Muhammad. Oxford: Oxford University Press.
  3. Muhammad ibn Saad. Kitab al-Tabaqat al-Kabir Volume 8. Translated by Aisha Bewley (1995). The Women of Madina. London: Ta-Ha Publishers.
  4. Muhammad ibn Ishaq. Sirat Rasul Allah. Translated by Alfred Guillaume (1955). The Life of Muhammad. Oxford: Oxford University Press.
  5. Muhammad ibn Saad. Kitab al-Tabaqat al-Kabir Volume 8. Translated by Aisha Bewley (1995). The Women of Madina. London: Ta-Ha Publishers.
  6. Muhammad ibn Jarir al-Tabari. Tarikh al-Rusul wa'l-Muluk. Translated by Ismail K. Poonawala (1990). Volume 9: The Last Years of the Prophet. Albany: State University of New York Press.
  7. Muhammad ibn Ishaq. Sirat Rasul Allah. Translated by Alfred Guillaume (1955). The Life of Muhammad. Oxford: Oxford University Press.
  8. Muhammad ibn Ishaq. Sirat Rasul Allah. Translated by Alfred Guillaume (1955). The Life of Muhammad. Oxford: Oxford University Press.
  9. Muhammad ibn Jarir al-Tabari. Tarikh al-Rusul wa'l-Muluk. Translated by E. Landau-Tasseron (1998). Volume 39: Biographies of the Prophet's Companions and Their Successors. Albany: State University of New York Press.
  10. "Rijal: narrators of the Muwatta of Imam Muhammad". www.bogvaerker.dk. Retrieved 2020-07-20.
  11. Muhammad ibn Ishaq. Sirat Rasul Allah. Translated by Alfred Guillaume (1955). The Life of Muhammad. Oxford: Oxford University Press.
  12. Muhammad ibn Ishaq. Sirat Rasul Allah. Translated by Alfred Guillaume (1955). The Life of Muhammad. Oxford: Oxford University Press.
  13. Muhammad ibn Jarir al-Tabari. Tarikh al-Rusul wa'l-Muluk. Translated by E. Landau-Tasseron (1998). Volume 39: Biographies of the Prophet's Companions and Their Successors. Albany: State University of New York Press.
"https://ml.wikipedia.org/w/index.php?title=ജുബൈർ_ഇബ്‌ൻ_മുത്തിം&oldid=3948731" എന്ന താളിൽനിന്ന് ശേഖരിച്ചത്