ജീൻ ഹാൽബ്വാച്ച്സ് (വിവാഹാനന്തരം, അലക്സാണ്ട്രെ; ഫെബ്രുവരി 14, 1890 - നവംബർ 14, 1980), ഒരു ഫ്രഞ്ച് സമാധാനവാദിയും സ്ത്രീസമത്വവാദിയും സോഷ്യലിസ്റ്റും ആയിരുന്നു. 1930 കളിലെ[1] സമഗ്ര സമാധാന രംഗത്തെ പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായി ഓർമ്മിക്കപ്പെടുന്ന അവർ, വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡത്തിന്റെ (WILPF) [2]ഫ്രഞ്ച് ശാഖയുടെ നേതാവായിരുന്നു. അവർ ഒരു വിദ്യാഭ്യാസ വിചക്ഷണയും സാഹിത്യ നിരൂപകയും കൂടിയായിരുന്നു.

ജീൻ ഹാൽബ്വാച്ച്സ് അലക്സാണ്ട്രെ
ജനനം
ജീൻ ഹാൽബ്വാച്ച്സ്

ഫെബ്രുവരി 14, 1890
പാരീസ്, ഫ്രാൻസ്
മരണംനവംബർ 14, 1980
തൊഴിൽ
  • സമാധാനവാദി
  • ഫെമിനിസ്റ്റ്
  • സോഷ്യലിസ്റ്റ്
  • പ്രബോധകൻ
  • സഹാത്യ നിരൂപക
ജീവിതപങ്കാളി(കൾ)മൈക്കൽ അലക്സാണ്ട്രെ (m. 1916–52)

ആദ്യകാല ജീവിതം

തിരുത്തുക

1890 ഫെബ്രുവരി 14-ന് പാരീസിലാണ് ജീൻ ഹാൽബ്വാച്ച്‌സ് ജനിച്ചത്. അൽസേഷ്യൻ ബുദ്ധിജീവികളുടെ[3] പശ്ചാത്തലത്തിൽ നിന്ന് വന്ന അവളുടെ പിതാവ് ഗുസ്താവ് ഹാൽബ്വാച്ച്‌സ്, 1870-ലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിന് ശേഷം ഫ്രാൻസ് തട്ടകമായി തിരഞ്ഞെടുത്ത ജർമ്മൻ ഭാഷയിലെ ബിരുദധാരിയും പ്രൊഫസറുമായിരുന്നു. അവളുടെ മാതാവ് ഒരു ഫിലോസഫി വിദ്യാർത്ഥിനിയായിരുന്നു.[4] സോഷ്യോളജിസ്റ്റ് മൗറീസ് ഹാൽബ്വാച്ച്‌സ് ആയിരുന്നു ജീനിൻറെ സഹോദരൻ.[5]

  1. Werth, Léon (2 April 2018). Deposition 1940-1944. Oxford University Press. p. 425. ISBN 978-0-19-049956-3.
  2. Sowerwine, Charles (28 January 1982). Sisters Or Citizens?: Women and Socialism in France Since 1876. Cambridge University Press. p. 83. ISBN 978-0-521-23484-9. OCLC 1167137674.
  3. Vahé, Isabelle (14 December 2008). "Cédric Weis, Jeanne Alexandre (1890-1980). Une pacifiste intégrale". Genre & Histoire (in ഫ്രഞ്ച്) (3). Presses Universitaires d’Angers. doi:10.4000/genrehistoire.376. ISSN 2102-5886. Retrieved 15 January 2023.
  4. Patterson, David S. (10 September 2012). The Search for Negotiated Peace: Women's Activism and Citizen Diplomacy in World War I. Routledge. p. 68. ISBN 978-1-135-89860-1.
  5. Racine, Nicole (4 October 2021). "HALBWACHS Jeanne, épouse ALEXANDRE". Le Maitron (in ഫ്രഞ്ച്). Maitron/Editions de l'Atelier. Retrieved 15 January 2023.
"https://ml.wikipedia.org/w/index.php?title=ജീൻ_ഹാൽബ്വാച്ച്സ്&oldid=3908901" എന്ന താളിൽനിന്ന് ശേഖരിച്ചത്