ജീൻ വാൽ ജീൻ
സോളമൻ ക്ലീവർ 1935ൽ എഴുതിയ ഒരു നോവലാണ് ജീൻ വാൽ ജീൻ (Jean Val Jean) . വിക്ടർ ഹ്യൂഗോ 1862 ൽ എഴുതിയ പാവങ്ങൾ എന്ന നോവലിനെ ആധാരമാക്കി എഴുതിയ ഒരു കുഞ്ഞു നോവലാണിത്. വിന്നിപെഗിലെ ക്രിസ്ത്യൻ മിനിസ്റ്ററായിരുന്ന സോളമൻ ക്ലീവർ, പാവങ്ങളിലെ കഥകൾ തന്റേതായ രീതിയിൽ ലളിതമായി പ്രഭാഷണങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തുവന്നിരുന്നു. ഈ കഥകൾക്ക് പ്രചാരം ലഭിച്ചതോടെ അവ പ്രസിദ്ധീകരിക്കുന്നതിന് അദ്ദേഹം പ്രേരിപ്പിക്കപ്പെട്ടു. അങ്ങനെ ലളിതമായ ഭാഷയിൽ പുസ്തകം പ്രസിദ്ധീകൃതമായി. അഞ്ച് വാള്യങ്ങളിലായി എഴുതപ്പെട്ട വിക്ടർ ഹ്യൂഗോയുടെ പാവങ്ങളുടെ പത്തിലൊന്ന് വലിപ്പം മാത്രമേ ജീൽ വാൽ ജീൻ എന്ന പുസ്തകത്തിനുള്ളൂ. വിക്ടർ ഹ്യൂഗോയുടെ യഥാർത്ഥ രചനയെ വായിച്ചു മനസ്സിലാക്കാൻ ക്ഷമയില്ലാത്ത പുതിയ തലമുറ ജീൻ വാൻ ജീൻ എളുപ്പത്തിൽ സ്വീകരിച്ചു
എഴുത്തുകാരനും ഇംഗ്ലീഷ് പ്രൊഫസറുമായ റൂഡി വീബ് എന്ന കനേഡിയൻ ജീൻവാൽ ജീനെ വിശേഷിപ്പിച്ചത് "a sanitized text approved for Canadian children by both the Catholic and public school boards", in which Hugo's lengthy history of the Paris sewers is "eviscerated into one subordinate clause" എന്നാണ്[1] [2]
അവലംബം
തിരുത്തുക- ↑ Wiebe, Rudy (2007). Of This Earth: A Mennonite Boyhood in the Boreal Forest. Vintage Canada. p. 328.
- ↑ Wiebe, Rudy (1995). River Of Stone: Fictions and Memories. Toronto: Vintage Canada.