ഒരു അമേരിക്കൻ വീൽചെയർ റേസറാണ് ജീൻ ഡ്രിസ്‌കോൾ (ജനനം: നവംബർ 18, 1966). ബോസ്റ്റൺ മാരത്തോണിലെ വനിതാ വീൽചെയർ ഡിവിഷനിൽ എട്ട് തവണ വിജയിച്ചു. ഏത് ഡിവിഷനിലെ മറ്റേതൊരു വനിതാ അത്‌ലറ്റിനേക്കാളും മികച്ചനേട്ടമായിരുന്നു അവർ കൈവരിച്ചത്. 1990 മുതൽ 1996 വരെ തുടർച്ചയായി ഏഴ് ഒന്നാം സ്ഥാനങ്ങൾ ബോസ്റ്റണിലെ അവരുടെ മികച്ച വിജയങ്ങളിൽ ഉൾപ്പെടുന്നു. നാല് സമ്മർ പാരാലിമ്പിക് ഗെയിംസിൽ പങ്കെടുത്ത ഡ്രിസ്‌കോൾ 200 മീറ്റർ മുതൽ മാരത്തോൺ വരെയുള്ള മത്സരങ്ങളിൽ ആകെ അഞ്ച് സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡലുകൾ നേടി.

ജീൻ ഡ്രിസ്‌കോൾ
വ്യക്തിവിവരങ്ങൾ
ജനനംNovember 18, 1966 (1966-11-18) (57 വയസ്സ്)
Sport

കുട്ടിക്കാലം തിരുത്തുക

സ്പൈന ബിഫിഡയുമായി ജനിച്ച ഡ്രിസ്‌കോൾ വിസ്കോൺസിൻ മിൽ‌വാക്കിയിലാണ് വളർന്നത്. ഹൈസ്കൂളിൽ വീൽചെയർ ഉപയോഗിക്കാൻ തുടങ്ങിയ അവർ പലതരം വീൽചെയർ കായിക ഇനങ്ങളിൽ പങ്കെടുത്തു. ഇല്ലിനോയിസ് സർവകലാശാലയിൽ വീൽചെയർ ബാസ്കറ്റ്ബോൾ കളിക്കാൻ അവർ റിക്രൂട്ട് ചെയ്യപ്പെട്ടു. അവിടെ വച്ച് സ്കൂളിന്റെ വീൽചെയർ ട്രാക്കിലും ഫീൽഡ് ടീമിലും ചേർന്നു.[1]1988-ൽ നടന്ന ആദ്യത്തെ പാരാലിമ്പിക്‌സിൽ 200, 400 മീറ്റർ മൽസരങ്ങളിൽ വെങ്കലവും 4 × 100 മീറ്റർ റിലേയിൽ വെള്ളിയും 4 × 200 മീറ്റർ റിലേയിൽ സ്വർണവും നേടി.[2]

അവലംബം തിരുത്തുക

  1. "Interview with Jean Driscoll". Against the Wind. WILL. Archived from the original on 2008-07-16. Retrieved 2008-10-14.
  2. jean driscoll's profile on paralympic.org

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജീൻ_ഡ്രിസ്‌കോൾ&oldid=3489907" എന്ന താളിൽനിന്ന് ശേഖരിച്ചത്