ജീൻ ഇംഗെലോ
1863 ൽ പെട്ടെന്ന് പ്രശസ്തയായ ഒരു ഇംഗ്ലീഷ് കവയിത്രിയും നോവലിസ്റ്റുമായിരുന്നു ജീൻ ഇംഗെലോ (ജീവിതകാലം:17 മാർച്ച് 1820 - 20 ജൂലൈ 1897). അവർ കുട്ടികൾക്കായി നിരവധി കഥകൾ എഴുതി.
ജീൻ ഇംഗെലോ | |
---|---|
ജനനം | ബോസ്റ്റൺ, ലിങ്കൺഷയർ, യു.കെ. | 17 മാർച്ച് 1820
മരണം | 20 ജൂലൈ 1897 | (പ്രായം 77)
ദേശീയത | ഇംഗ്ലീഷ് |
തൊഴിൽ | കവി, നോവലിസ്റ്റ് |
ആദ്യകാലം
തിരുത്തുക1820 മാർച്ച് 17 -ന് ലിങ്കൺഷെയറിലെ ബോസ്റ്റണിൽ ജനിച്ച ജീൻ ഇൻജെലോ, ഒരു ബാങ്കറായിരുന്ന വില്യം ഇംഗെലോയുടെ മകളായിരുന്നു.[1] അവർക്ക് 14 വയസ്സുള്ളപ്പോൾ കുടുംബം ഇപ്സ്വിച്ചിലേക്ക് താമസം മാറി.[2] ഇപ്സ്വിച്ച് ആൻഡ് സഫോൾക്ക് ബാങ്കിംഗ് കമ്പനിയുടെ മാനേജരായിരുന്ന പിതാവ് കുടുംബത്തോടൊപ്പം രണ്ടാം എൽമ് സ്ട്രീറ്റിലെ ബാങ്കിന് മുകളിലാണ് താമസിച്ചിരുന്നത്.[3] ബാങ്കിംഗ് സ്ഥാപനം പരാജയപ്പെട്ടതിനുശേഷം, അവരുടെ കുടുംബം അവിടെനിന്ന് താമസം മാറി. പിൽക്കാലത്ത് ആർക്കേഡ് സ്ട്രീറ്റിലേക്ക് നയിക്കുന്നിടത്ത് ഒരു കമാനം നിർമ്മിക്കപ്പെട്ടു. അവരെ അനുസ്മരിക്കുന്നതിനായി അവിടെ ഒരു നീല ഫലകം സ്ഥാപിക്കുകയും അടുത്തുള്ള ഇൻഗെലോ സ്ട്രീറ്റിന് അവരുടെ പേര് നൽകുകയും ചെയ്തു.[4]
അവലംബം
തിരുത്തുക- ↑ Shattock, Joanne (1993). The Oxford Guide to British Women Writers. Oxford: Oxford University Press. p. 225. ISBN 978-0-19214-176-7.
- ↑ Ipswich's Blue Plaques. Ipswich: Ipswich Society. n.d.
- ↑ Van Loon, Borin. "Ipswich Historic Lettering: Plaques". www.ipswich-lettering.co.uk. Borin Van Loon. Retrieved 21 June 2021.
- ↑ Van Loon, Borin. "Ipswich Historic Lettering: Plaques". www.ipswich-lettering.co.uk. Borin Van Loon. Retrieved 21 June 2021.