ജീൻ ആക്കർ
ജീൻ ആക്കർ (ആദ്യകാലനാമം ഹാരിയറ്റ് ആക്കേർസ്. ജീവിതകാലം: ഒക്ടോബർ 23, 1893, ആഗസ്റ്റ് 16, 1978) നിശ്ശബ്ദ ചലച്ചിത്ര കാലഘട്ടം മുതൽ 1950 കൾ വരെ ചലച്ചിത്രരംഗത്തു നിറഞ്ഞു നിന്നിരുന്ന ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. നിശ്ശബ്ദ ചിത്രങ്ങളിലെ നടനായിരുന്ന റുഡോൾഫ് വാലന്റിനോയുടെ അകന്നുകഴിഞ്ഞിരുന്ന പത്നി എന്ന നിലയിലാണ് അവർ കൂടുതലായി അറിയപ്പെടുന്നത്.
ജീൻ ആക്കർ | |
---|---|
ജനനം | Harriet Ackers ഒക്ടോബർ 23, 1893 Trenton, New Jersey, U.S. |
മരണം | ഓഗസ്റ്റ് 16, 1978 Los Angeles, California, U.S. | (പ്രായം 84)
മറ്റ് പേരുകൾ | Mrs. Rudolph Valentino |
തൊഴിൽ | Actress |
സജീവ കാലം | 1913–1955 |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Chloe Carter (19??–1978) |
ജീവിതരേഖ
തിരുത്തുക1893 ഒക്ടോബർ 23 ന് ന്യൂജേഴ്സിയിലെ ട്രെന്റോണിലാണ് ജീൻ ആക്കർ ജനിച്ചത്. അവരുടെ പിതാവായിരുന്ന ജോസഫ് ആക്കേർസ് ഒരു ചെറോക്കി വംശത്തിൽപ്പെട്ടയാളായിരുന്നു. അവരുടെ മാതാവ് മാർഗരറ്റ് (സ്ഥിരീകരിക്കപ്പട്ടിട്ടില്ല) ഐറിഷ് വംശജയായിരുന്നു. 1900 ലെ സെൻസസിൽ, അവർ ജോസഫിനോടും അവരുടെ മുത്തച്ഛന്മാരോടൊപ്പമുണ്ട്, എന്നാൽ ജോസഫിന്റെ പത്നിയെക്കുറിച്ച് സെൻസസിൽ പരാമർശനമില്ല. വാസ്തവത്തിൽ, ജോസഫ് വിവാഹിതനല്ല എന്നാണ് പ്രസ്താവിക്കപ്പെട്ടിരുന്നത്. ഒരു കൃഷിയിടത്തിൽ വളർന്നതിനാൽ, അവർ കുതിരസവാരിയിൽ അഗ്രഗണ്യയായി മാറിയിരുന്നു. ന്യൂ ജേഴ്സിയിലെ സ്പ്രിങ്ഫീൽഡിലുള്ള സെന്റ് മേരീസ് സെമിനാരിയിൽ അവർ കുറേക്കാലം വിദ്യാഭ്യാസം ചെയ്തിരുന്നു. 1907-നു മുമ്പുള്ള കാലത്ത് കുടുംബം പെനിസിൽവാനിയയിലെ ലേവിസ്ടൌണിലേക്ക് താമസം മാറിയിരുന്നു. 1907 ലെ ലെവിസ്ടൌൺ ഡയറക്ടറിയിൽ ജോസഫ്, എലീനർ എന്ന പേരുള്ള പത്നിയുമായി പട്ടികയിലുൾപ്പെടുത്തിയിരുന്നു. അദ്ദേഹം എലീനറിനെ വിവാഹം ചെയ്തത് എപ്പോഴാണ് ഇനിയും അറിയപ്പെട്ടിട്ടില്ല. എന്നാൽ ഇത് 1900 ന് ശേഷവും കുടുംബം ലെവിസ്ടൌണിലേയക്കു മാറിത്താമസിക്കുന്നതിനു മുമ്പുമായിരുന്നു. 1912 ൽ അവർ വിവാഹമോചിതരായി. ആറ് വർഷം കഴിഞ്ഞ്, ജോസഫ്, വെർജീനിയ എർബിനെ ലെവിസ്ടൌണിൽവച്ച് വിവാഹം കഴിച്ചു.
തെരഞ്ഞെടുത്ത സിനിമകൾ
തിരുത്തുകവർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1913 | The Man Outside | Helen Lattimore | Short |
1913 | In a Woman's Power | Marcelle - the Wife | |
1913 | Bob's Baby | Bob's Cousin | Short |
1913 | The Daredevil Mountaineer | Short | |
1914 | The $5,000,000 Counterfeiting Plot | Helen Long | |
1915 | Are You a Mason? | Alternative title: The Joiner | |
1919 | Never Say Quit | Vamp | |
1919 | Checkers | Pert Barlow | |
1919 | Lombardi, Ltd. | Daisy | |
1919 | The Blue Bandanna | Ruth Yancy | |
1920 | The Ladder of Lies | Dora Leroy | |
1920 | An Arabian Knight | Zorah | |
1920 | Help Wanted - Male | Ethel | |
1920 | The Round-Up | Polly Hope | |
1921 | Brewster's Millions | Barbara Drew | |
1921 | Wealth | Estelle Rolland | |
1922 | Her Own Money | Ruth Alden | |
1923 | The Woman in Chains | Felicia Coudret | Credited as Mrs. Rudolph Valentino |
1925 | Braveheart | Sky-Arrow | |
1927 | The Nest | Belle Madison | |
1933 | No Marriage Ties | Adrienne's Maid | Uncredited |
1934 | Miss Fane's Baby Is Stolen | Friend of Miss Fane | Uncredited |
1935 | No More Ladies | Nightclub Extra | Uncredited |
1936 | San Francisco | ||
1937 | Vogues of 1938 | Extra | Uncredited |
1939 | Good Girls Go to Paris | Bit Part | Uncredited |
1940 | My Favorite Wife | Postponed case witness | Uncredited |
1942 | Obliging Young Lady | Cousin | Uncredited |
1944 | The Thin Man Goes Home | Tart | Uncredited |
1945 | Spellbound | Matron | Uncredited |
1946 | It's a Wonderful Life | Townswoman | Uncredited |
1947 | The Peril of Pauline | Switchboard operator | Uncredited |
1948 | Isn't It Romantic? | Townswoman | Uncredited |
1951 | The Mating Season | Party guest | Uncredited |
1952 | Something to Live For | Wife | Uncredited |
1955 | How to Be Very, Very Popular | Undetermined Supporting Role | Uncredited |