ജീവകം (സസ്യം)
ഓർക്കിഡേസീ സസ്യകുടുംബത്തിലെ ക്രെപ്പിഡിയം ജനുസിൽപ്പെട്ട സപുഷ്പി സസ്യ സ്പീഷീസാണ് ജീവകം. പച്ചിലപ്പെരുമാൾ എന്നും അറിയപ്പെടുന്നു. സംസ്കൃതം പേര് : ജീവക (जीवक ) ശാസ്ത്രനാമം Crepidium resupinatum അർദ്ധ നിത്യഹരിത വനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇതിനെ കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നു. [1][2]
ജീവകം | |
---|---|
ജീവകം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Plantae
|
Order: | Asparagales
|
Family: | Orchidaceae
|
Subfamily: | Epidendroideae
|
Genus: | Crepidium
|
Species: | C.resupinatum
|
Binomial name | |
Crepidium resupinatum | |
Synonyms | |
Crepidium plantagineum (Hook. & Arn.) M.A.Clem. & D.L.Jones
|
വിവരണം
തിരുത്തുക15 സെമീ വരെ നീളമുള്ള തണ്ട് കീഴ്ഭാഗം വണ്ണം കൂടുതലുള്ളതാണ്. ഇലകൾ അണ്ഡാകൃതിയിൽ പർപ്പിൾ നിറഭേദം ഉള്ളവയാണ്. ഓറഞ്ച് കലർന്ന മഞ്ഞനിറമുള്ള പൂക്കൾ ജൂലൈ സെപ്റ്റംബർ മാസങ്ങളിലാണ് വിരിയുന്നത്. [1]
വിതരണം
തിരുത്തുകഇന്ത്യ, ബംഗ്ലാദേശ്, കിഴക്കൻ ഹിമാലയം, നേപ്പാൾ, പടിഞ്ഞാറൻ ഹിമാലയം, ഭൂട്ടാൻ, ആൻഡമാൻ ദ്വീപുകൾ, മ്യാൻമർ, തായ്ലൻഡ്, മലേഷ്യ, ലാവോസ്, കംബോഡിയ, ചൈന വിയറ്റ്നാം, ജാവ, സുമാത്ര, ഫിലിപ്പീൻസ്, ഓസ്ട്രേലിയയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ നിത്യഹരിത പ്രദേശങ്ങളിൽ കാണപ്പെടുന്നു.[3]
ആയുർവേദ ഉപയോഗം
തിരുത്തുകഅഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഇത്. ഇതിന്റെ കിഴങ്ങാണ് ഔഷധത്തിനുപയോഗിക്കുന്നത്. അറ്റം കൂർത്ത് വെളുത്തുള്ളിപോലെയുള്ളതും ജലാംശം തീരെയില്ലാത്തതുമാണ്. ഇലക്ക് മധുരരസവും ശീതവീര്യവും ആണ് ഉള്ളത്.[4]
ഔഷധഗുണം
തിരുത്തുകശരീരത്തിന് ബലവും; ശുക്ലം, കഫം എന്നിവ ഉണ്ടാക്കുന്ന ഔഷധം കൂടിയാണിത്. കൂടാതെ രക്തക്കുറവ്, ശരീരത്തിന്റെ മെലിച്ചിൽ, അധികമായുള്ള വെള്ളദാഹം, ക്ഷയം, രക്തവികാരം, വാതം എന്നീ അസുഖങ്ങളുടെ ചികിത്സക്കായും ഇത് ഉപയോഗിക്കുന്നു.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 https://indiabiodiversity.org/species/show/263733
- ↑ https://indiabiodiversity.org/species/show/258938
- ↑ http://www.orchidspecies.com/malacuminata.htm
- ↑ 4.0 4.1 ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും. താൾ 20 & 21. H&C Publishers, Thrissure.