ജി. മണിലാൽ
പ്രമുഖ മലയാള നാടക രചയിതാവും സംവിധായകനുമാണ് ജി. മണിലാൽ (ജനനം : 4 ജൂൺ 1954). നാടകരചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുകകൊല്ലം തേവലക്കരയിൽ ഗോപാലന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. അയ്യൻകോയിക്കൽ ഗവ. ഹൈസ്‌കൂൾ, എസ്.എൻ കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ് ഉടുപ്പി ലോ കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചെങ്കിലും പിന്നീട് നാടക രചനാരംഗത്ത് സജീവമായി. ഇന്ത്യൻ തെരുവ്നാടക പ്രസ്ഥാനത്തിന്റെ രക്തസാക്ഷി സഫ്ദർ ഹഷ്മിയെ കേന്ദ്രബിന്ദുവാക്കി രചിച്ച അനന്തരാവകാശി', ഏതെങ്കിലും ഒരു കലാപത്തിൽ വി.ഐ.പി. മരിച്ചാൽ മാധ്യമങ്ങളിൽ 'വീരമൃത്യ'വിനെക്കുറിച്ച് ആഘോഷം നടക്കുമ്പോൾ, അദ്ദേഹത്തിനു സെക്യൂരീറ്റി നിന്ന സാധാരണ പോലീസുകാരൻ മരണപ്പെട്ടാൽ സമൂഹ മനസ്സാക്ഷി എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യമുന്നയിച്ച അങ്കം ജയിക്കാനൊരമ്മ' എന്നിവ ശ്രദ്ധേയങ്ങളായിരുന്നു. 1983 ൽ പടയൊരുക്കം എന്ന നാടക രചനയിലൂടെ പ്രൊഫഷണൽ നാടകരംഗത്ത് പ്രവേശിച്ചു. 1984 ൽ ഉദയഗീതം നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. പദയാത്ര, കൊടിമരം തുടങ്ങി ഇരുന്നൂറിലധികം നാടകങ്ങൾ എഴുതി.
ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ അൻപൊലിവ് എന്ന നാടകം അതിശക്തവും തീവ്രവും സാമൂഹിക പ്രസ്ക്തവുമായ ഒരു പ്രശ്‌ന നാടകമാണ്. തെളിഞ്ഞ സാമൂഹികരാഷ്ട്രീയബോധത്തെ ഉറച്ച നാടകബോധധവുമായി സമന്വയിപ്പിച്ച ഈ നാടകം കൊല്ലം ബാബ്ദവിന്റെ നേതൃത്വത്തിലുളള യവന, വക്കം ഷക്കീറിന്റെ സംവിധാനത്തിലാണ് അവതരിപ്പിച്ചത്. പ്രസിദ്ധമായ കേരള ഭൂപരിഷ്ക്കരണ ബില്ലം അനുബന്ധ പ്രശ്‌നങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം.
കൃതികൾ
തിരുത്തുക- 'ദൈവം പിറന്നവീട്'
- അൻപൊലിവ്
പുരസ്കാരങ്ങൾ
തിരുത്തുക1985 - ൽ കോട്ടയം ദൃശ്യവേദിയുടെ 'ഉദയഗീതം നാടകത്തിന് ഏറ്റവും മികച്ച അവതരണത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1987- ൽ കൊച്ചിൻ അനുപമ തിയറ്റേഴ്‌സ് അവതരിപ്പിച്ച സ്വയംവരം' നാടകത്തിന് ഏറ്റവും മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. തുടർന്ന് കൊല്ലം യവനയുടെ “അനന്തരാവകാശി' നാടകത്തിന് മികച്ച അവതരണത്തിളള സംസ്ഥാന അവാർഡും കൊല്ലം ദൃശ്യകലയുടെ സംഘയാത്ര നാടകത്തിന് ഏറ്റവും മികച്ച നാടകം അടക്കം അഞ്ച് അവാർഡുകളും ലഭിച്ചു,[2]അങ്കമാലി അഞ്ജലിയുടെ മഴവീണപ്പാട്ടുകൾ എന്ന നാടകത്തിലൂടെ മികച്ച നാടകരചനയ്ക്കുളള (രണ്ടാം സ്ഥാനം) സംസ്ഥാന അവാർഡ് ലഭിച്ചു. 2011-ൽ കേരള സംഗീത നാടക അക്കാദമി കലാശ്രീ” അവാർഡ് നൽകി ആരദരിച്ചു.
ഉദയഗീതം, അർഥാന്തരം നാടകങ്ങൾ ആകാശവാണി പ്രക്ഷേപണം ചെയ്തു. ഇവരെന്റെ പൊന്നോമനകൾ, രക്ഷാപുരുഷൻ, അൻപൊലിവ എന്നീ നാടകങ്ങൾ ദൂരദർശൻ സംപ്രേക്ഷണം ചെയ്തു.
- മികച്ച നാടകാവതരണത്തിന് ആറുവർഷം അവാർഡുകൾ ലഭിച്ചു.
- മികച്ച രചനക്ക് സംസ്ഥാന അവാർഡ്
- കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം
അവലംബം
തിരുത്തുക- ↑ "സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". മാതൃഭൂമി. 20 ഫെബ്രുവരി 2013. Archived from the original on 2013-02-20. Retrieved 20 ഫെബ്രുവരി 2013.
- ↑ കോയിവിള, ജോസ് (2016). തൂലികാവസന്തം. തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി. pp. 19–22.