ജി. എച്ച്. എസ്. പാക്കം
കാഞ്ഞങ്ങാട് - കാസർഗോഡ് റോഡ്(N.H 17)പെരിയ ജംഗ്ഷനിൽനിന്ന് പെരിയ - പള്ളിക്കരറോഡിൽ 5 KM അകലത്തിലും ബേക്കൽഫോർട്ട് റയിൽവേസ്റ്റേഷനിൽനിന്നും പള്ളിക്കര പെരിയ റോഡിൽ 3KM അകലത്തിലും ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
ചരിത്രം
തിരുത്തുകകേരള സംസ്ഥാനം നിലവിൽവരുന്നതിന് കൃത്യം ഒരു വർഷം മുമ്പാണ് നാട്ടുകാരുടെ ശ്രമഫലമായി കൂക്കൾ രാഘവൻനായരുടെ നേതൃത്വത്തിൽ പാക്കത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നത്. കാസർഗോഡ് ജില്ല,ഹോസ്ദുർഗ് താലൂക്ക്,പള്ളിക്കരപഞ്ചായത്തിലെ പനയാൽ വില്ലേജിൽപ്പെട്ട ഈ വിദ്യാലയം പള്ളിക്കര - പെരിയ റോഡിനോരം ചേർന്ന് കണ്ണംവയൽ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പെരിയാറോഡ് ജംഗ്ഷനിൽനിന്ന് ഏകദേശം രണ്ടരകിലോമീറ്റർ കിഴക്ക് മാറിയാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. 1955ൽ ഒരോലഷെഡ്ഡിലാണ് ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യ വെക്കേഷൻകാലത്ത് കാറ്റിൽ തകർന്നുപോയ സ്ക്കൂൾ പാക്കം കണ്ണംവയൽ അമ്പലത്തിന്റെ കലവറയിലേക്കു മാറി. തൊട്ടടുത്ത് ഓലയും പുല്ലുംകൊണ്ട് ഒന്നും രണ്ടും ക്ലാസ് മുറികൾ നിർമ്മിച്ചു. 1960ൽ കൂക്കൾ കുഞ്ഞമ്പുനായരുടെ വാടകകെട്ടിടത്തിൽ upക്ലാസുകൾ ആരംഭിച്ചു. അപ്പോഴും എല്ലാക്ലാസുകളും നടത്താൻ ആ കെട്ടിടം മതിയായില്ല. 1963ൽ ശ്രീ.കെ .ചന്ദ്രശേഖരൻ കേരളത്തിന്റെ നിയമകാര്യമന്ത്രിയായ അവസരത്തിലാണ് പാക്കം ഗവൺമെന്റ് ഹൈസ്ക്കൂളിലെ പ്രധാന കെട്ടിടം - പാക്കം ഗവൺമെന്റ് യു.പി സ്ക്കൂളിന് വേണ്ടി - ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നുമുതൽ ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി തീർന്ന ഈ വിദ്യാലയം 1990ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. പള്ളിക്കര പഞ്ചായത്തിലുള്ള ഹൈസ്ക്കൂളുകളിൽവച്ച് ഉയർന്ന പഠന നിലവാരവും മികച്ച വിജയശതമാനവും തുടർച്ചയായി നേടുവാൻ ഈ വിദ്യാലയത്തിനു കഴിയുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബുണ്ട്. 18 കമ്പ്യൂട്ടറുകളും രണ്ട് LCD പ്രോദക്റ്ററുകളും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ.
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുക- ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- സ്ക്കൂള് സേഫ്റ്റി പട്രോൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കൂടുതൽ അറിയാൻ
തിരുത്തുകOUR BLOG Archived 2018-09-12 at the Wayback Machine.
മാനേജ്മെന്റ്
തിരുത്തുകസർക്കാര് വിദ്യാലയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുകമുൻ സാരഥികൾ
തിരുത്തുകസ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
10.7.1955-6.10.1958 | ടി.കണ്ണൻ |
13.10.1958-25.7.1961 | കെ. ഷെയ്ക്ക് എബ്രഹാം |
1.8.1961-14.9.1963 | പി. കുഞ്ഞമ്പു നായർ |
14.9.1963-4.6.1964 | കെ.വി. ഗോവിന്ദൻ നമ്പ്യാർ |
5.6.1964-9.6.1965 | പി. പത്മനാഭൻ നായർ |
1966-21.7.1967 | ജെ.എ. കുഞ്ഞികൃഷ്ണൻ നായർ |
21.7.1967-1.3.1975 | എന്. മാധവൻ നായർ |
1.3.1975-1983 | കെ.കെ. മോഹൻ കുമാർ |
15.6.1984 | ടി. കെ. സുകുമാരി കുട്ടി |
15.6.1984-8.6.1987 | പി. നാരായണൻ ബ്രാന്തിരി |
8.6.1987 | എ. കണ്ണൻ |
18.10.1993-23.6.1994 | സത്യഭാമ.എം |
1.7.1994-2.8.1994 | ശുഭ.കെ.വി |
8.8.1994-22.5.1995 | പി.സൗദാമിനി |
6.6.1995-10.10.1995 | എസ്.ഗോപിനാഥൻ പിള്ള |
1.11.1995-31.5.1997 | എൻ.കുഞ്ഞാലിക്കുട്ടി |
5.6.1997-13.5.1998 | എം.കെ.നിർമ്മല |
13.5.1998-31.3.01 | എന്.ശിവരാജൻ |
30.5.2001-8.11.2006 | പ്രമോദ.ടി |
9.2.2007-7.5.07 | മേരി പ്രജ.എം.ആർ |
4.12.2007 -2.6. 08 | ദിനേശൻ .എം |
3.6.2008-12.12. 08 | വത്സമ്മ ജോസഫ് |
16.12.2008 - 15.6.09 | രാമചന്ദ്രൻ വി.വി |
17.6.2009 - 3.4.2010 | എം. ഭാസ്കരൻ |
8.4.2010 - 3.7.2012 | കെ.പ്രഭാകരന് |
1.9.2012-12.6.2013 | വേണുഗോപാലൻ.ടി.കെ. |
13.6.2013-02.06.2015 | രാജഗോപാലൻ.ഇ.പി |
13.6.2013-03.06.2016 | ദാക്ഷായണി എം |
04.06.2016-03.08.2016 | വിജയൻ പി ടി |
04.06.2016 | മാധവൻ.എം.ടി |
നേട്ടങ്ങൾ
തിരുത്തുകഗവ. എച്ച്. എസ്. പാക്കം. നേട്ടങ്ങൾകാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
തിരുത്തുകവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|