1996 ജനുവരിയിൽ ജോർജ്ജ് വാൾട്ട്മാൻ (George Woltman)സ്ഥാപിച്ച ഒരു ഇന്റർനെറ്റ് കൂട്ടായ്മയാണ് ഗ്രേറ്റ് ഇന്റർനെറ്റ് മെഴ്സെൻ പ്രൈം സേർച്ച് (The Great Internet Mersenne Prime Search-GIMPS)അഥവാ ജി.ഐ.എം.പി.എസ്. മെഴ്സൻ അഭാജ്യസംഖ്യകളെ കണ്ടെത്തുന്നതിനായാണ് ഈ കൂട്ടായ്മ സ്ഥാപിക്കപ്പെട്ടത്.[1]

ഗവേഷണ ആവശ്യങ്ങൾക്കായി ഇൻറർനെറ്റിലൂടെ വിതരണം ചെയ്യുന്ന ആദ്യത്തെ വലിയ തോതിലുള്ള കമ്പ്യൂട്ടിംഗ് പ്രോജക്ടുകളിൽ ഒന്നാണ് ഇത് എന്ന് പറയപ്പെടുന്നു.[2]

GIMPS-ന്റെ ലോഗോ

ജി.ഐ.എം.പി.എസ് പ്രൈം 95 എന്ന് പേരുനൽകിയിട്ടുള്ള സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് ഇത്തരം അഭാജ്യസംഖ്യ കളെ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങൾ നടക്കുന്നത്. ആയിരക്കണക്കിന് ഗണിതജ്ഞരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായിട്ടുള്ളത്. ഡസൻ കണക്കിന് വിദഗ്ധരുടെയും ആയിരക്കണക്കിന് സന്നദ്ധ സേവകരുടെയും പ്രവർത്തന ഫലമായി ഈ സംഘടനയ്ക്ക് കുറേ മെഴ്സെൻ അഭാജ്യസംഖ്യകളെ കണ്ടെത്താൻ കഴിഞ്ഞു.[3]

ചരിത്രം

തിരുത്തുക
  • 1996 ജനുവരിയിൽ ജോർജ്ജ് വാൾട്ട്മാൻ (George Woltman)ഈ കൂട്ടായ്മ സ്ഥാപിച്ചു.
  • ലൂഥർ വെൽഷ് ആദ്യമായി GGIMPS (ജോർജ്ജ് ഗ്രേറ്റ് ഇന്റർനെറ്റ് മെഴ്സെൻ പ്രൈം സേർച്ച്) എന്ന പേര് നിർദ്ദേശിച്ചു; അധികം താമസിയാതെ ജോർജ്ജ് വാൾട്ടൺ പദ്ധതിക്ക് ഇപ്പോഴത്തെ പേര് നൽകാൻ ആദ്യത്തെ ജി നീക്കം ചെയ്തു.[3]
  • ആരംഭകാലത്ത് സംഘടനയുടെ പ്രോഗ്രാമിങ്ങുകൾ നടത്തിയിരുന്നത് i386 കംപ്യൂട്ടറുകളിലായിരുന്നു.
  • 29 ആമത്തെ മെഴ്സെൻ അഭാജ്യസംഖ്യയുടെ കണ്ടെത്തലിനു പിന്നിലെ സഹപ്രവർത്തകനും ആദ്യകാലത്ത് തിരച്ചിലുകൾ നടത്തുകയും ചെയ്ത ല്യൂക്ക് വെൽഷ് ആണ് ഈ പ്രൊജക്ടിന്റെ പേര് ആദ്യമായി ഉപയോഗിച്ചത്.
  • കുറച്ച് മാസങ്ങൾ കൊണ്ട് ഏതാനും ഡസൻ ആളുകൾ സംഘടനയിൽ ചേർന്നു. ഒരു വർഷം കൊണ്ട് സംഘടനാ അംഗങ്ങളുടെ എണ്ണം ആയിരത്തിനു മുകളിലായി.
  • 1996 നവംബർ 13 ന് അംഗമായ ജോയൽ അർമൻഗോഡ് M1,398,269 ന്റെ അഭാജ്യത്വം കണ്ടെത്തി.
  • ജൂൺ 2021 ലെ കണക്കുപ്രകാരം സംഘടന ഇതുവരെ ആകെ പതിനേഴ് മെഴ്സെൻ അഭാജ്യസംഖ്യകളെ കണ്ടെത്തി.
  • 2021 ജൂൺ വരെ അറിയപ്പെടുന്ന ഏറ്റവും വലിയ പ്രൈം 282,589,933 - 1 (അല്ലെങ്കിൽ ചുരുക്കത്തിൽ M82,589,933) ആണ്, ഇത് ഡിസംബർ 7, 2018 ൽ പാട്രിക് ലാരോച്ചെ കണ്ടെത്തി. 2020 ഡിസംബർ 4 ന്, 100 ദശലക്ഷത്തിൽ താഴെയുള്ള എല്ലാ എക്സ്പോണന്റുകളും ഒരു തവണയെങ്കിലും പരിശോധിച്ചതിന് ശേഷം പദ്ധതി ഒരു പ്രധാന നാഴികക്കല്ല് കടന്നു.[4]

കണ്ടെത്തിയ അഭാജ്യങ്ങൾ

തിരുത്തുക
# കണ്ടെത്തിയ തീയതി അഭാജ്യം Mp അക്കങ്ങളുടെ എണ്ണം പ്രോസസ്സർ
35 നവംബർ 13, 1996 M1398269 420,921 പെന്റിയം (90 MHz)
36 ആഗസ്റ്റ് 24, 1997 M2976221 895,932 പെന്റിയം (100 MHz)
37 ജനുവരി 27, 1998 M3021377 909,526 പെന്റിയം (200 MHz)
38 ജൂൺ 1, 1999 M6972593 2,098,960 പെന്റിയം (350 MHz)
39 നവംബർ 14, 2001 M13466917 4,053,946 AMD T-Bird (800 MHz)
40 നവംബർ 17, 2003 M20996011 6,320,430 പെന്റിയം (2 GHz)
41 മേയ് 15, 2004 M24036583 7,235,733 Pentium 4 (2.4 GHz)
42 ഫെബ്രുവരി 18, 2005 M25964951 7,816,230 Pentium 4 (2.4 GHz)
43 ഡിസംബർ 15, 2005 M30402457 9,152,052 Pentium 4 (2 GHz overclocked to 3 GHz)
44 സെപ്റ്റംബർ

4, 2006

M32582657 9,808,358 Pentium 4 (3 GHz)
45 സെപ്റ്റംബർ 6, 2008 M37156667 11,185,272 Intel Core 2 Duo (2.83 GHz)
46 ജൂൺ 4, 2009 M42643801 12,837,064 Intel Core 2 Duo (3 GHz)
47 ആഗസ്റ്റ് 23, 2008 M43112609 12,978,189 Intel Core 2 Duo E6600 CPU (2.4 GHz)
48[†] ജനുവരി 25, 2013 M57885161 17,425,170 Intel Core 2 Duo E8400 @ 3.00 GHz
49[†] ജനുവരി 7, 2016 M74207281 22,338,618 Intel Core i7-4790
50[†] ഡിസംബർ 26, 2017 M77232917 23,249,425 Intel Core i5-6600
51[†] ഡിസംബർ 7, 2018 M82589933 24,862,048[5] Intel Core i5-4590T

അവലംബങ്ങൾ

തിരുത്തുക
  1. "About GIMPS". GIMPS (official website).
  2. "Volunteer computing". BOINC.
  3. 3.0 3.1 "GIMPS: the Great Internet Mersenne Prime Search". Prime Glossary.
  4. "51st Known Mersenne Prime Discovered". Retrieved 2021-09-01.
  5. "GIMPS" (in ഇംഗ്ലീഷ്). Retrieved 2021-09-01.
"https://ml.wikipedia.org/w/index.php?title=ജി.ഐ.എം.പി.എസ്&oldid=3656052" എന്ന താളിൽനിന്ന് ശേഖരിച്ചത്