പ്രമുഖ പുല്ലാങ്കുഴൽ വാദകനും കർണാടക സംഗീതജ്ഞനുമാണ് ജി.എസ്. കൃഷ്ണൻ (ജനനം :). കേരള സംഗീത നാടക അക്കാദമിയുടെ അവാർഡും ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

ജീവിതരേഖതിരുത്തുക

അമ്മ കനകാംബളുടെ ശിക്ഷണത്തിൽ വായ്പ്പാട്ട് പഠിച്ചു തുടങ്ങിയ കൃഷ്ണൻ എൻ. കൃഷ്ണ ഭാഗവതരുടെയും കെ.വി. രാമചന്ദ്ര ഭാഗവതരുടെയും പക്കൽ പുല്ലാങ്കുഴലും അഭ്യസിച്ചു. എട്ടാം വയസ്സു മുതൽ പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിച്ചു തുടങ്ങി. കൊച്ചി മഹാരാജാവിനു മുന്നിൽ പത്താം വയസ്സിലെ അവതരണത്തിനു തമ്പുരാൻ വീരശൃംഖല നൽകി. എഴുപതു വർഷത്തോളം സംഗീത രംഗത്തു സജീവമായിരുന്നു. 1954 ൽ അകാശവാണിയിൽ ചേർന്ന അദ്ദേഹം 1994 ൽ സ്റ്റേഷൻ ഡയറക്ടറായി വിരമിച്ചു. എണ്ണൂറോളം ഭക്തി ഗാനങ്ങളും ലളിത ഗാനങ്ങളും റേഡിയോക്കു വേണ്ടിയും കാസറ്റുകൾക്കു വേണ്ടിയും ചിട്ടപ്പെടുത്തി. ഡോക്യുമെന്ററികൾക്കും സംഗീതം നൽകി. രാജ്യത്തെ പ്രധാന സംഗീത സമ്മേളനങ്ങളിലെല്ലാം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾതിരുത്തുക

  • കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് (1985)[2]
  • കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്(1997)
  • ഗുരുവായൂരപ്പൻ പുരസ്കാരം (2001)

അവലംബംതിരുത്തുക

  1. "G S SRIKRISHNAN". www.artindia.net. ശേഖരിച്ചത് 2013 ഓഗസ്റ്റ് 17. Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-08-17.
"https://ml.wikipedia.org/w/index.php?title=ജി.എസ്._കൃഷ്ണൻ&oldid=3728053" എന്ന താളിൽനിന്ന് ശേഖരിച്ചത്