ജനിതകമായി പരിവർത്തനം ചെയ്യപ്പെട്ട കൊതുക് എന്നാണു ജി എം ( genetically modified ) കൊതുക് എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്. ഡെങ്കിപ്പനിയ്ക്കെതിരെ ബ്രസീലിൽ ഇത്തരം കൊതുകുകളെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുകയുണ്ടായി[1]. ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് ജനുസ്സിൽപ്പെട്ട പെൺ കൊതുകുകളാണ്. ഇതിൽ പ്രധാന ഇനമായ ഈഡിസ് ഈജിപ്തി കൊതുകുകളെ ജനിതകമായി പരിവർത്തനം ചെയ്തു അവയുടെ ലാർവ ദശയുടെ ദൈർഘ്യം കുറച്ചു , ലാർവ ദശയിൽത്തന്നെ അവയെ ഇല്ലായ്മ ചെയ്യാനാണ് മലേഷ്യയിലെ കീടശാസ്ത്രഞ്ജർ ശ്രമിക്കുന്നത്. അടുത്ത തലമുറ കൊതുകുകൾ ഉണ്ടാകാതെ അവയ്ക്ക് വംശനാശം സംഭവിക്കുമെന്നാണ് ഗവേഷകരുടെ കണക്കു കൂട്ടൽ. ഇത്തരത്തിലുള്ള 2000 -3000 കൊതുകുകളെ സൃഷ്ട്ടിച്ചു പ്രകൃതിയിലേക്ക് വിട്ടാണ് മലേഷ്യയിലെ രണ്ടു സംസ്ഥാനങ്ങളിൽ ഈ പരീക്ഷണം 2010 അവസാനത്തോടെ നടത്തുന്നത്. ഇത്തരത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ പരീക്ഷണം ആണിത് . മനുഷ്യരിലും മൃഗങ്ങളിലും മരുന്നായി ഉപയോഗിക്കുന്ന ടെട്രാസൈക്ലിൻ എന്ന ആന്റി ബയോട്ടിക്സ് അംശം പ്രകൃതിയിൽ ഉണ്ടെങ്കിൽ ഈ സംരംഭം വിജയിക്കില്ല എന്നാണ് വിമർശകർ പറയുന്നത്.

അവലംബം തിരുത്തുക

  1. http://www.nature.com/news/brazil-tests-gm-mosquitoes-to-fight-dengue-1.10426

AFP report -- ഹിന്ദു ദിനപത്രം, 2010 ഒക്ടോബർ 11

"https://ml.wikipedia.org/w/index.php?title=ജി.എം._കൊതുക്&oldid=3088541" എന്ന താളിൽനിന്ന് ശേഖരിച്ചത്