2012ൽ ആസ്ട്രേലിയയിലെ മെൽബണിൻറെ പ്രാന്തപ്രദേശത്തുള്ള ബ്രൺസ്‍വികിൽ നടന്ന ബലാത്സഗത്തിൽ കൊല്ലപ്പെട്ട അയർലൻറുകാരിയായ വനിതയായിരുന്നു ജിൽ മീഗർ.( Gillian Meagher (née McKeon) /ˈmɑːr/ ) 29 കാരിയായ മീഗർ ബ്രുൻസ്‍വികിലെ ഒരു പബിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ 2012 സപ്തംബർ 22ൻറെ പ്രഭാതത്തിലാണ് പീഡനത്തിനിരയായത്.

ആസ്ട്രേലിയയിലും അയർലെൻറിലും ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു മീഗറിൻറേത്. മീഗറിനെ കാണാനില്ലെന്നാണ് ആദ്യം കേസ് റിപ്പോട്ട് ചെയ്തത്.ടോം മീഗർ എന്ന ഭർത്താവ് പോലീസിൽ പരാതി നൽകി.സിസിടിവി ക്യാമറ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ബ്രൗൺസ്വികിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ഗിസ്ബോൺ എന്ന സ്ഥലത്ത് വെച്ചാണ് ആറ് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെടുത്തത്.സംഭവത്തിൽ ആൻഡ്രിയൻ ഏണസ്റ്റ് ബായ്‍ലെ(Adrian Ernest Bayley) എന്നയാൾ ഒടുവിൽ പിടിയിലായി.35 വർഷം പരോൾ പോലും നൽകാത്ത ജീവപര്യന്തമാണ് അയാൾക്ക് കോടതി ശിക്ഷ വിധിച്ചത്.2055 വരെ പരോൾ നൽകാതെ ജീവപര്യന്തം ശിക്ഷ നൽകാനാണ് കോടതി വിധിച്ചതിനാൽ നീതിന്യായ ചരിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കേസാണിത്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജിൽ_മീഗറിൻറെ_കൊലപാതകം&oldid=3086338" എന്ന താളിൽനിന്ന് ശേഖരിച്ചത്