ജിൽ എം. സീഗ്ഫ്രൈഡ്
ഒരു അമേരിക്കൻ ഫാർമക്കോളജിസ്റ്റാണ് ജിൽ എം. സീഗ്ഫ്രൈഡ് .
ജിൽ എം. സീഗ്ഫ്രൈഡ് | |
---|---|
ദേശീയത | American |
കലാലയം | യേൽ യൂണിവേഴ്സിറ്റി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഫാർമക്കോളജി |
വിസ്കോൺസിനിലെ മിൽവാക്കി സ്വദേശിനിയായ ജിൽ എം. സീഗ്ഫ്രൈഡ് യേൽ സർവ്വകലാശാലയിൽ നിന്ന് ഫാർമക്കോളജിയിൽ ഉന്നത ബിരുദം നേടുന്നതിനുമുമ്പായിത്തന്നെ, മസാച്യുസെറ്റ്സിലെ വെല്ലസ്ലി കോളേജിൽനിന്ന് ജർമ്മൻ, തന്മാത്രാ ജീവശാസ്ത്രം എന്നിവയിൽ ഇരട്ട ബിരുദം നേടിയിരുന്നു. പിറ്റ്സ്ബർഗ് സർവകലാശാലയിലെ ഫാക്കൽറ്റിയിൽ ചേരുന്നതിന് മുമ്പ് സീഗ്ഫ്രൈഡ്, ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന സർവകലാശാലയിൽ രണ്ട് വർഷത്തെ പോസ്റ്റ്ഡോക്ടറൽ പഠനവും പൂർത്തിയാക്കി. പിന്നീട്, യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്‌ബർഗ് മെഡിക്കൽ സെന്റർ (യുപിഎംസി) എൻഡോവ്ഡ് ചെയർ ഫോർ ലംഗ് ക്യാൻസർ റിസർച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട അവർ, മിനസോട്ട സർവ്വകലാശാലയിൽ ഫ്രെഡറിക് ആന്റ് ആലിസ് സ്റ്റാർക്ക് പ്രൊഫസർ ഓഫ് ഫാർമക്കോളജി ആയി നിയമനം സ്വീകരിക്കാൻ 2013-ൽ അവിടം വിട്ടു.[1][2]
അവലംബം
തിരുത്തുക- ↑ "Jill M. Siegfried, PhD". University of Pittsburgh. Retrieved 5 December 2018.
- ↑ Hansen, Sarah (21 May 2013). "Jill M. Siegfried, Ph.D., named head of the Department of Pharmacology and associate director for experimental therapeutics at the Masonic Cancer Center". University of Minnesota. Archived from the original on 2019-10-01. Retrieved 5 December 2018.