ജിൻ മാവോ ടവർ
ഷാങ്ഹായിലെ പുദോങ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു 88 നില കെട്ടിടമാണ് ജിൻ മാവോ ടവർ (ഇംഗ്ലീഷ്: Jin Mao Tower; ചൈനീസ്: 金茂大厦). നിരവധി ഓഫീസുകളും പ്രസിദ്ധമായ ഷാങ് ഹിയാത് ഹോട്ടലും ഈ ഗോപുരത്തിൽ പ്രവർത്തിക്കുന്നു. 2007-വരെ ചൈനയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു ജിൻ മാവോ ഗോപുരം. 2007 സെപ്റ്റംബർ 14-ന് അയല്പക്കത്തുള്ള ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്ററിന്റെ പണി പൂർത്തിയായപ്പോൾ ജിൻ മാവോ ടവർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
ജിൻ മാവോ ടവർ Jin Mao Tower | |
---|---|
金茂大厦 | |
അടിസ്ഥാന വിവരങ്ങൾ | |
തരം | ഒഫീസ്, ഹോട്ടൽ, നിരീക്ഷണം, വ്യാപാരം |
സ്ഥാനം | 88 100 സെഞ്ചുറി അവന്യു, പുദോംങ്, ഷാങ്ഹായ്, ചൈന |
നിർദ്ദേശാങ്കം | 31°14′14″N 121°30′05″E / 31.23722°N 121.50139°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1994 |
പദ്ധതി അവസാനിച്ച ദിവസം | 1999 |
Height | |
Architectural | 420.5 മീറ്റർ (1,380 അടി)[1] |
Tip | 420.5 മീറ്റർ (1,380 അടി) |
മുകളിലെ നില | 348.4 മീറ്റർ (1,143 അടി)[1] |
Observatory | 340.1 മീറ്റർ (1,116 അടി)[1] |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 88 (+3 basement floors)[1] |
തറ വിസ്തീർണ്ണം | 289,500 m2 (3,116,000 sq ft)[1] |
Lifts/elevators | 61[1] |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | അഡ്രിയാൻ സ്മിത്, SOMലെ |
Structural engineer | SOM[1] |
References | |
[1][2] |
1999ലാണ് ജിൻ മാവോ ടവറിന്റെ പണി പൂർത്തിയായത്. 420.5മീറ്റർ ഉയരമുള്ള ഇത് 2.3 ഹെക്ടർ ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത് [3] കെട്ടിടത്തിന്റെ വാസ്തുശില്പി അഡ്രിയാൻ സ്മിതിന്റെ രൂപകല്പനയിൽ പരമ്പരാഗതമായ ചൈനീസ് കലാസ്വാധീനവും, അതോടൊപ്പം തന്നെ ആധുനികതയും ദർശിക്കാം.
നിലകൾ
തിരുത്തുകഒരു പഞ്ചനക്ഷത്ര ഹോട്ടൽ ഉൾപ്പെടെ ആധുനിക സേവനങ്ങളെല്ലാം ഈ കെട്ടിടത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നു. എക്സിബിഷൻ ഹാളുകൾ, നിരീക്ഷണകേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവയെല്ലാം തന്നെ ഇതിലുണ്ട്. ആദ്യത്തെ രണ്ടുനിലകൾ ബിസിനസ് ആവശ്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. 3മുതൽ 50 വരെയുള്ള നിലകളിൽ ഓഫീസുകൾ പ്രവർത്തിക്കുന്നു. ടവറിലെ ജോലിക്കാർക്കുമാത്രമായി ഈ നിലകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. 51-ആം, 52-ആം നിലകൾ കെട്ടിടത്തിലെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആവശ്യങ്ങൾക്കായുള്ളതാണ്. 53-മുതൽ 87-വരെയുള്ള നിലകളിലാണ് ഗ്രാൻഡ് ഹിയാത് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. 86-ആം നിലയിൽ ഹോട്ടലിലെ അതിഥികൾക്കുമാത്രമായുള്ള ഒരു ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. 87-ആം നിലയിലാണ് ഹോട്ടലിന്റെ ഭക്ഷണശാല പ്രവർത്തിക്കുന്നത്. ഏറ്റവും മുകളിലെ 88ആം നില നിരീക്ഷണകേന്ദ്രമാണ്. ഒരേ സമയം 1000 ആളുകളെ ഈ നിരീക്ഷണകേന്ദ്രത്തിന് ഉൾക്കൊള്ളാൻ സാധിക്കും
ലിഫ്റ്റ്
തിരുത്തുകലഭ്യമായ ഏറ്റവും മികച്ച ലിഫ്റ്റുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സെക്കന്റിൽ 9.1മീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് കേവലം 45 സെക്കന്റുകൾ കൊണ്ട് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നും 88ആമത്തെ നിലയിൽ എത്തിച്ചേരാൻ സാധിക്കും. കൂടാതെ ഓരോ 10 നിലകൾക്കുമായി 5-6 ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുമുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Jin Mao Building - The Skyscraper Center". Council on Tall Buildings and Urban Habitat. Archived from the original on 2012-05-24. Retrieved 2013-07-24.
- ↑ ജിൻ മാവോ ടവർ at SkyscraperPage
- ↑ http://www.travelchinaguide.com/attraction/shanghai/jinmao.htm
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചൈന ജിൻ മാവോ ഗ്രൂപ്.ലി. Archived 2007-05-01 at the Wayback Machine.
- Grand Hyatt Shanghai Archived 2008-10-06 at the Wayback Machine.
- Jin Mao Building Archived 2012-05-24 at the Wayback Machine. on CTBUH Skyscraper Center
- Emporis datasheet
- SkyscraperPage datasheet
- Elevator Layout Archived 2016-03-04 at the Wayback Machine.
- CTBUH datasheet
- The Jin Mao Tower on SH.com Archived 2012-03-15 at the Wayback Machine.
- Jin Mao Tower Archived 2004-08-10 at the Wayback Machine. on China Guides
- Buildable scale paper model
- Alain Robert scales Jin Mao Tower Archived 2013-04-26 at the Wayback Machine.
- Jin Mao Building Archived 2009-02-10 at the Wayback Machine.
- Jin Mao Building Pictures Archived 2010-12-30 at the Wayback Machine.