ജിസ്‌ന മാത്യു
കേരളത്തിൽ നിന്നുള്ള വനിതാ ഹ്രസ്വദൂര ഓട്ടക്കാരിയാണ് ജിസ്‌ന മാത്യു. നാഷണൽ യൂത്ത് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ജിസ്‌ന വേൾഡ് യൂത്ത് മീറ്റിലേക്ക് അർഹനേടിയിട്ടുണ്ട്. 2016ൽ ബ്രസീലിൽ നടന്ന റിയോ ഒളിമ്പിക്‌സിൽ 4X400 മീറ്റർ റിലേയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. റിയോയിൽ ഒളിമ്പിക്‌സിൽ പങ്കെടുത്ത മലയാളി സംഘത്തിലെ പ്രായം കുറഞ്ഞ താരമാണ് 17 കാരിയായ ജിസ്‌ന മാത്യു.[1][2][3]
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | 7 January 1999 Kerala |
Sport | |
രാജ്യം | ഇന്ത്യ |
കായികയിനം | Track and field |
Updated on 29 ഓഗസ്റ്റ് 2015. |
ജീവിത രേഖ
തിരുത്തുക1999 ജനുവരി ഏഴിന് കണ്ണൂർ ജില്ലയിലെ ആലക്കോട് താവുകുന്നിൽ ജനനം. നടുവിൽ പഞ്ചായത്തിലെ താവുകുന്ന് ബക്കിരിമലയിലെ കുഴിവേലിൽ മാത്യു, ജെസ്സി ദമ്പതികളുടെ മകളാണ്. പൂവമ്പായ് എഎംഎച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. കോഴിക്കോട് ഉഷ സ്കൂളിൽ 2011ൽ പ്രവേശനം നേടി. സംസ്ഥാന സ്‌കൂൾ കായികമേളയിൽ 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയിട്ടുണ്ട്.റിലേ വിഭാഗങ്ങളിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടി.
അവലംബം
തിരുത്തുക- ↑ Express Web Desk (1 August 2016). "Jisna Mathew Profile: Women's 4x400m Relay". The Indian Express. Retrieved 12 August 2016.
- ↑ P. K. Kumar, Ajith (13 May 2015). "Jisna Mathew — Another star rises from Usha's stable". The Hindu. Retrieved 12 August 2016.
- ↑ Rajan, Adwaidh (24 December 2014). "A Perfectionist Who chases time". The Indian Express. Archived from the original on 2015-11-16. Retrieved 12 August 2016.