ഇറ്റലിക്കാരനായ[1] ഒരു ഗണിതശാസ്ത്രജ്ഞനും, ജ്യോതിഃശാസ്ത്രജ്ഞനും, ജ്യോതിഷിയും, എഞ്ചിനീയറുമായിരുന്നു ജിയോവാന്നി ഡൊമനിക്കോ കാസീനി അഥവാ ജിയോവാന്നി കാസീനി (Giovanni Domenico Cassini). ഇറ്റലിയിലെ പെരിനാൾഡോ എന്ന സ്ഥലത്ത് 1625 ജൂൺ 8 -ന് ഇദ്ദേഹം ജനിച്ചു.[2][3][4] കാസീനി ശനിയുടെ നാലു ഉപഗ്രഹങ്ങൾ കണ്ടുപിടിച്ചു. ശനിയുടെ വലയങ്ങൾക്കിടയിലുള്ള വിടവു (ഡിവിഷൻ) കണ്ടെത്തിയതും കാസീനിയാണ്. "കാസീനി ഡിവിഷൻ" എന്ന് ഇവ അറിയപ്പെടുന്നു. 1997-ൽ വിക്ഷേപിക്കപ്പെട്ട കാസീനി ദൗത്യം കാസീനിയുടെ ബഹുമാനാർത്ഥം പേരു നല്കപ്പെട്ടതും ശനിയെ വലംവച്ച ആദ്യ മനുഷ്യനിർമ്മിതപേടകവുമായിരുന്നു.

ജിയോവാന്നി ഡൊമനിക്കോ കാസീനി
Giovanni Domenico Cassini
ജനനം(1625-06-08)8 ജൂൺ 1625
ഇറ്റലി
മരണം14 സെപ്റ്റംബർ 1712(1712-09-14) (പ്രായം 87)
ദേശീയതItalian, French
കലാലയംThe Jesuit College at Genoa
അറിയപ്പെടുന്നത്Cassini Division, Cassini's laws, Cassini oval;
ശനിയുടെ വലയം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്ന് ആദ്യമായി കണ്ടെത്തി.
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിത ശാസ്ത്രം, ജ്യോതിശാസ്ത്രം ജ്യോതിഷം ,
സ്ഥാപനങ്ങൾUniversity of Bologna

അവലംബങ്ങൾ

തിരുത്തുക
  1. Joseph A. Angelo, Encyclopedia of Space and Astronomy, Infobase Publishing – 2014, page 114
  2. "Giovanni Domenico Cassini (June 8, 1625 – September 14, 1712)". Messier Seds.org. Retrieved 31 October 2012.
  3. "Giovanni Domenico Cassini: The rings and moons of Saturn". Surveyor in Berlin.de. Archived from the original on 2013-06-24. Retrieved 31 October 2012.
  4. Augusto De Ferrari (1978), "Cassini, Giovan Domenico" Dizionario Biografico degli Italiani 21 (Rome: Istituto dell'Enciclopedia Italiana).
"https://ml.wikipedia.org/w/index.php?title=ജിയോവാന്നി_കാസീനി&oldid=3797192" എന്ന താളിൽനിന്ന് ശേഖരിച്ചത്