ജിയുസപ്പെ സ്റ്റാംപൊണെ
ഇറ്റലിയും ന്യൂയോർക്കും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഇൻസ്റ്റളേഷൻ ആർട്ടിസ്റ്റാണ് ജിയുസപ്പെ സ്റ്റാംപൊണെ(ജനനം :1973). ഭൗതികതയെ ഡിജിറ്റൽ യാഥാർത്ഥ്യവുമായി സംയോജിപ്പിച്ചുകൊണ്ട് കലയുടെ യുക്തിപരമായ വിഭവശക്തിയെ മനുഷ്യ ജീവിതത്തിലേക്ക് കടത്തി വിടുകയും അതിലൂടെ സാമൂഹ്യ പരിവർത്തന സാധ്യതകൾ അന്വേഷിക്കുകയുമാണ് ജിയുസപ്പെ.
ജീവിതരേഖ
തിരുത്തുകഫ്രാൻസിൽ ജനിച്ചു.[1] യൂറോപ്പ്, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ബെർക്കിന ഫാസോ,ബെനിൻ മുതലായ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ജിയുസപ്പെ പ്രോജക്റ്റുകൾ തയ്യാറാക്കുന്നത്. സമകാലിക മാധ്യമങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കതയുടെ ഭാഷയിൽ അദ്ദേഹം സമൂഹത്തോട് സംസാരിക്കുന്നു.
പ്രദർശനങ്ങൾ
തിരുത്തുക- സല്യൂട്ടി ദഎൽ അക്വില(നഗരത്തെ തകർത്ത ഭൂമികുലുക്കത്തെ ആധാരമാക്കിയ സൃഷ്ടി)
- വൈ? H2O(ഭൂമി നേരിടുന്ന ജല പ്രതിസന്ധികളെക്കുറിച്ചുള്ള സൃഷ്ടി)
- ആർക്കിടെക്ചർ ഓഫ് ഇന്റലിജൻസ്
- വി ആർ ദ പ്ലാനറ്റ്
കൊച്ചിയിലെ ഏറ്റവും പ്രചാരമേറിയ യാത്രോപാധിയായ ഓട്ടോറിക്ഷയെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചതാണ് 'ഉത്തം ദുനിയ' അഥവാ'പെർഫക്റ്റ് വേൾഡ്' എന്ന ഈ കലാ പ്രോജക്റ്റ്. ഓട്ടോറിക്ഷ, വീഡിയോ, മാപ്പ്, ശബ്ദം,അക്രിലിക് എന്നിവയുൾപ്പെടുന്ന ഒരു നവ മാധ്യമസൃഷ്ടിയാണിത്(Neodimensional installation). അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളുടെ ഒരു വാഹനമായി ഇവിടെ ഓട്ടോറിക്ഷ രൂപാന്തരപ്പെടുന്നു. മെർലിൻ മൺറോയുടെ 'ബൈ ബൈ ബേബി' എന്ന ഗാനം ഉച്ചഭാഷിണികളിലൂടെ കേൾക്കുന്നുണ്ട്. ഓട്ടോറിക്ഷക്കുള്ളിലുള്ള വീഡിയോ സ്ക്രീനുകളിൽ ഗ്ലോബൽ എഡ്യുക്കേഷൻ പരമ്പരയിലെ 200 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. കൊച്ചി കേന്ദ്രമാക്കി ഓട്ടോറിക്ഷയുടെ യാത്രാപാത അടയാളപ്പെടുത്തിയ ഭൂപടവും ഈ കലാസൃഷ്ടിയുടെ ഭാഗമാണ്.[2]
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- BZYD വെബ്സൈറ്റ്
- ബിനാലെ വെബ്സൈറ്റ് Archived 2013-07-01 at the Wayback Machine.
- Italian artist to gift Kochi ‘The Perfect World’ Archived 2012-12-11 at the Wayback Machine.