ജിമ്മി വെയിൽ‌സ്

വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്ഥാപകൻ

ജിമ്മി ഡൊണാൾ "ജിംബോ" വെയിൽ‌സ് (ജനനം ഓഗസ്റ്റ് 7, 1966)[1] ഒരു സ്വതന്ത്ര സർ‌വ്വ വിജ്ഞാന കോശമായ വിക്കിപ്പീഡിയയും മറ്റു പല വിക്കി സംരംഭങ്ങളും നടത്തുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കോർപ്പറേഷനായ വിക്കിമീഡിയ ഫൌണ്ടേഷന്റെ സ്ഥാപകനും, വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിലെ ഒരു അംഗവുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമയിൽ ജനിച്ച ജിമ്മി 2001ലാണ് ലാറി സാങറിനൊത്ത് വിക്കിപീഡിയക്ക് തുടക്കമിട്ടത്. അദ്ദേഹം ഫോർ-പ്രോഫിറ്റ് കമ്പനിയായ വിക്കിയയുടേയും സ്ഥാപകനാണ്.

ജിമ്മി വെയിൽ‌സ്
Wikimania 2016 - Press conference with Jimmy Wales and Katherine Maher 01 (cropped).jpg
വെയിൽ‌സ് 2016-ൽ വിക്കിമാനിയ സമ്മേളനത്തിൽ പങ്കെടുക്കുന്നു
ജനനം
ജിമ്മി ഡൊണൾ വെയിൽസ്

(1966-08-07) ഓഗസ്റ്റ് 7, 1966  (55 വയസ്സ്)
ദേശീയതയുണൈറ്റഡ് സ്റ്റേറ്റ്സ്
മറ്റ് പേരുകൾജിംബോ
തൊഴിൽവിക്കിയയുടെ പ്രസിഡന്റ്; വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് അംഗവും ചെയർ എമെറിറ്റസും
കുട്ടികൾകിര
വെബ്സൈറ്റ്http://blog.jimmywales.com/

മെയ് 2006-ൽ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളിലൊരാളായി വെയിൽ‌സ് തിര‍ഞ്ഞെടുക്കപ്പെട്ടു.

2017 ഏപ്രിലിൽ ജിമ്മി വെയ്ൽസ് വ്യാജവാർത്തകൾ പരക്കുന്നത് തടയിടാനായി വിക്കിട്രിബ്യൂൺ എന്ന പേരിട്ടിരിക്കുന്ന പുതിയ ഓൺലൈൻ മാധ്യമം പ്രഖ്യാപിച്ചു.[2][3]

മുൻകാലജീവിതംതിരുത്തുക

അലബാമയിലെ ഹണ്ട്സ് വില്ലായിൽ 1966 ഓഗസ്റ്റ് 7-ന് അർദ്ധരാത്രിക്ക് മുമ്പ് വെയ്ൽസ് ജനിച്ചു. ജനന സർട്ടിഫിക്കറ്റ് ആഗസ്ത് എട്ട് ആയി കണക്കാക്കപ്പെടുന്നു.[4][5]അദ്ദേഹത്തിന്റെ പിതാവ് ജിമ്മി[6] ഒരു പലചരക്ക് സ്റ്റോർ മാനേജരായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഡോറിസ് ആൻ (നീ ഡഡ്ലി), അദ്ദേഹത്തിൻറെ മുത്തശ്ശി എർമ ഹൗസ് ഓഫ് ലേണിംഗ് നടത്തിയിരുന്നു.[7][8] പാരമ്പര്യമായി ഒറ്റമുറിയുള്ള സ്കൂൾ ഹൗസ് ആയ ഒരു ചെറിയ സ്വകാര്യ സ്കൂളിൽ അവർ പ്രവർത്തിച്ചു വന്നിരുന്നു. അവിടെ വെയിൽസും അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും തങ്ങളുടെ ആദ്യകാല വിദ്യാഭ്യാസം ചെയ്തു.[9]

കുട്ടിയെന്ന നിലയിൽ, വെയിൽസ് ഒരു ബൌദ്ധിക ജിജ്ഞാസപരമായ വായനക്കാരനായിരുന്നു.[10] അദ്ദേഹത്തിന് മൂന്നു വയസുള്ളപ്പോൾ, അമ്മ ഡോർ-ടു-ഡോർ പുസ്തക വില്പ്പനക്കാരനിൽ നിന്നും ഒരു വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ വാങ്ങി അദ്ദേഹത്തിന് സമ്മാനിച്ചു. വായിച്ചു പഠിച്ചുകൊണ്ട് അദ്ദേഹം വളരുകയും അത് ഭക്ത്യാദരവിലെ ഒരു വസ്തുവായി മാറുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ വിരൽത്തുമ്പിൽ സമൃദ്ധമായ വിജ്ഞാനത്തിന്റെ പരിപൂർണ്ണത നൽകി. അതിലെ ഭൂപടങ്ങളും, പേശികളുടെയും ധമനികളുടെയും ദഹനേന്ദ്രിയത്തിന്റെയും തവളയുടെ ദഹനവ്യവസ്ഥയുടെയും ചിത്രങ്ങളും വിജ്ഞാനത്തിൽ സൂക്ഷ്മനിരീക്ഷണം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ വേൾഡ് ബുക്കിന് കുറവുകൾ ഉണ്ടെന്ന് വെയിൽസ് ഉടൻ കണ്ടെത്തി. അതിൽ വിജ്ഞാനപ്രദമായ കാര്യങ്ങൾ എത്രമാത്രം ആവശ്യം ഉണ്ടായിരുന്നുവോ അത്രയധികം കാര്യങ്ങൾ ഉണ്ടായിരുന്നില്ല. എൻസൈക്ലോപീഡിയ പുതുക്കാനായി പേജുകൾ കൂട്ടാനുമായി ഉടമസ്ഥർക്ക് സ്റ്റിക്കറുകൾ അയച്ചു. വെയിൽസ് സ്റ്റിക്കറുകളിലൂടെ പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കുകയും, പറയുകയും ചെയ്തു. "ഞാൻ ഒരു തമാശയായി കുട്ടിയായിരിക്കുമ്പോൾ തന്നെ എന്റെ അമ്മ വാങ്ങിതന്നതുപോലെ മറ്റൊരു എൻസൈക്ലോപീഡിയ തിരുത്തിയെഴുതാൻ തുടങ്ങി.[11]

ബ്രയാൻ ലാമ്പുമായി 2005-ൽ നടത്തിയ അഭിമുഖത്തിൽ വെയിൽസ് തന്റെ ബാല്യകാല സ്വകാര്യവിദ്യാലയത്തെ "മോണ്ടിസ്സോറി സ്വാധീനിച്ച വിദ്യാഭ്യാസത്തിലെ തത്ത്വചിന്ത" എന്ന് വിശേഷിപ്പിച്ചു. അവിടെ അദ്ദേഹം "ബ്രിട്ടാനിക്കാസ്, വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ എന്നീ പുസ്തകങ്ങൾ പഠിക്കുന്നതിനുവേണ്ടി ധാരാളം മണിക്കൂറുകൾ ചെലവഴിച്ചു."[12]

ലേഖനങ്ങൾതിരുത്തുക

ചിത്രശാലതിരുത്തുക

അവലംബങ്ങൾതിരുത്തുക

 1. http://www.britannica.com/EBchecked/topic/1192821/Jimmy-Wales
 2. "വ്യാജ വാർത്തകൾക്കെതിരെ വാളെടുത്ത് വിക്കിപീഡിയ". mediaone. ശേഖരിച്ചത് 2018-10-26.
 3. "വ്യാജവാർത്തകൾക്ക് തടയിടാൻ വരുന്നു വിക്കിട്രിബ്യൂൺ". Mathrubhumi. ശേഖരിച്ചത് 2018-10-26.
 4. "Jimmy Wales". Encyclopædia Britannica. July 16, 2014. Retrieved January 30, 2015.
 5. "Jimmy Wales – Researcher's Note". Encyclopædia Britannica. July 16, 2014. Retrieved January 30, 2015.
 6. Kazek, Kelly (August 11, 2006). "Geek to chic: Wikipedia founder a celebrity". The News Courier. Archived from the original on March 20, 2008. "Doris Wales's husband, Jimmy, wasn't sure what she was thinking when she bought a World Book Encyclopedia set from a traveling salesman in 1968."
 7. Pink, Daniel H. (March 13, 2005). "The Book Stops Here". Wired. 13 (3). Archived from the original on March 4, 2005. Retrieved October 31, 2008.
 8. Wilson, Claire M. "Jimmy Wales". Encyclopedia of Alabama. ശേഖരിച്ചത് December 26, 2017.
 9. Mangu-Ward, Katherine (June 2007). "Wikipedia and beyond: Jimmy Wales's sprawling vision". Reason. 39 (2). p. 21. Retrieved October 31, 2008.
 10. "Brain scan: The free-knowledge fundamentalist". The Economist. June 5, 2008. Retrieved December 26, 2017.
 11. Walter Isaacson (October 19, 2014). "You Can Look It Up: The Wikipedia Story". The Daily Beast. ശേഖരിച്ചത് December 26, 2017.
 12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; qanda എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല."https://ml.wikipedia.org/w/index.php?title=ജിമ്മി_വെയിൽ‌സ്&oldid=3631963" എന്ന താളിൽനിന്ന് ശേഖരിച്ചത്