ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ വടക്കു-കിഴക്കായി, ഗ്ലെൻ ഇൻസിനു വടക്കു-കിഴക്കായി 79 കിലോമീറ്റർ അകലെയായും സിഡ്നിയ്ക്കു വടക്കായി 493 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം. ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളുടെ വാഷ്പൂൾ, ഗിബ്രാൾട്ടർ റേഞ്ച് മേഖലകളുടെ ഭാഗമായി ഈ ദേശീയോദ്യാനത്തെ 1986 ൽ ചേർത്തു. 2007 ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇതിനെ ഉൾപ്പെടുത്തി.
ജിബ്രാൾട്ടർ റേഞ്ച് ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 29°33′16″S 152°19′26″E / 29.55444°S 152.32389°E |
വിസ്തീർണ്ണം | 253 km2 (97.7 sq mi) |
പക്ഷികൾ
തിരുത്തുകവംശനാശസാധ്യതയുള്ള സ്ക്രബ് പക്ഷിയുടെ അവശേഷിക്കുന്ന 5 ജനസഞ്ചയങ്ങളിൽ ഒന്നിനെ സംരക്ഷിക്കുന്നതും അതോടൊപ്പം ഗ്രീൻ കാറ്റ്ബേഡ്, ആസ്ത്രേലിയൻ ലൊഗ്രുന്നേഴ്സ്, പാരഡൈസ് ഫയർബേഡുകൾ, പെയിൽ-യെല്ലോ റോബിനുകൾ എന്നിവയുടെ പ്രബലമായ ജനസംഖ്യ ഉള്ളതുമായ ഈ ദേശീയോദ്യാനത്തിലെ മലമ്പ്രദേശത്തെ വനപ്രദേശത്തിന്റെ പ്രാധാന്യം ബേഡ്ലൈഫ് ഇന്റർനാഷനൽ ദേശീയോദ്യാനം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട പക്ഷിസങ്കേതമായ ജിബ്രാൾട്ടർ റേഞ്ചിന്റെ ഭാഗമാണ് 366 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചിരിക്കുന്ന ഈ ദേശീയോദ്യാനം. [1]
ഇതും കാണുക
തിരുത്തുകProtected areas of New South Wales
- Pappinbarra River
- Camden Haven River
References
തിരുത്തുക- ↑ "IBA: Gibraltar Range". Birdata. Birds Australia. Archived from the original on 6 July 2011. Retrieved 2011-06-24.