അധ്യാപകനും സിനിമാ - നാടക പ്രവർത്തകനുമാണ് ജിനോ ജോസഫ്.

ജീവിതരേഖ

തിരുത്തുക

പുൽപ്പള്ളി പഴശ്ശികോളജിലെ ജേണലിസം അധ്യാപകനാണ്. 2015ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേ‌ടി. 2013 ൽ മികച്ച നാടകാവതരണത്തിനും മികച്ച രചന, മികച്ച രണ്ടാമത്തെ നടൻ എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു. 2014 ൽ തൃശൂർ കേരളസംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ 'കാണി' എന്ന നാടകത്തിന് മികച്ച രണ്ടാമത്തെ നാടകാവതരണത്തിനും രചനക്കും നടനുമുള്ള പുരസ്‌ക്കാരങ്ങൾ ലഭിച്ചു.[1]രചന, സംവിധാനത്തിനുള്ള മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർപുരസ്കാരം നേടി.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2015ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്
  • മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർപുരസ്കാരം.
  1. http://www.manoramaonline.com/style/yuva/mathi-drama.html
"https://ml.wikipedia.org/w/index.php?title=ജിനോ_ജോസഫ്&oldid=2866905" എന്ന താളിൽനിന്ന് ശേഖരിച്ചത്