ജിദ്ദ കൊടിമരം
സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിങ് അബ്ദുള്ള ചത്വരത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരമാണ് ജിദ്ദ കൊടിമരം. അത്യാധുനിക സാങ്കേതിക വിദ്യകളാൽ സമ്പന്നമാണ് കൊടിമര ചത്വരം. 2014 മുതൽ ലോകത്തെ ഏറ്റവും വലിയ കൊടിമരമാണ് ഈ കൊടിമരം[2]. 171.4 മീറ്ററാണ് കൊടിമരത്തിന്റെ ഉയരം. 49.5 മീറ്റർ നീളവും 33 മീറ്റർ വീതിയുമുള്ള കൂറ്റൻ കൊടിക്ക് 5.7 ടൺ ഭാരമുണ്ട്. കാറ്റിന്റെ ദിശക്കനുസൃതമായ ഭാഗത്തേക്ക് കറങ്ങിക്കൊണ്ടിരിക്കാനുള്ള സിസ്റ്റം, മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന പ്രകാശം, കാറ്റിന്റെ വേഗം മൂലമുണ്ടാകുന്ന കുലുക്കം നിയന്ത്രിക്കാനുള്ള സംവിധാനം, അഗ്‌നി പ്രതിരോധ അലാറം എന്നീ സൗകര്യങ്ങളുണ്ട്.
ജിദ്ദ കൊടിമരം | |
---|---|
سارية العلم بجدة | |
Record height | |
Tallest in the world since 2014[I] | |
Preceded by | Dushanbe Flagpole |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | Jeddah, Saudi Arabia |
നിർദ്ദേശാങ്കം | 21°30′28″N 39°10′11″E / 21.507843°N 39.169732°E |
ഉയരം | 171 മീ (561 അടി) [1] |
അവലംബം
തിരുത്തുക- ↑ "Tallest Unsupported Flagpole". Guinness World Records. Retrieved 2016-07-11.
- ↑ "Tallest Unsupported Flagpole". Guinness World Records. Retrieved 2016-07-11.