ചൈനീസ് യുദ്ധവൈമാനികനും മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചൈനയുടെ ആദ്യ ബഹിരാകാശദൗത്യത്തിലെ അംഗവുമാണ് ജിങ് ഹെയ്പെങ്. രണ്ടു തവണ ബഹിരാകാശ വാസം അനുഭവിച്ചിട്ടുള്ള ഹെയ്പെങ് ഷെൻസു ബഹിരാകാശപദ്ധതിയിൽ 1998 മുതൽ പ്രവർത്തിച്ചുവരുന്നു.ഷെൻസു 7,ഷെൻസു 9.ഷെൻസു 11 എന്നീ ദൗത്യങ്ങളിൽ ബഹിരാകാശയാത്ര നടത്തിയ ഹെയ്പെങ് ഷെൻസു 9 ന്റെയും ഷെൻസു 11 ന്റേയും കമാൻഡറുമായിരുന്നു. വടക്കൻ ചൈനയിലെ ഗോബി മരുഭൂമിക്കടുത്ത ജിയുക്വാൻ വിക്ഷേപണത്തറയിൽനിന്ന് ഷെൻസൂ -11 എന്ന പേടകത്തിൽ 2016 ഒക്ടോബർ 17 നു ജിങ് ഹെയ്പെങ് മറ്റൊരു സഞ്ചാരിയായ ചെൻ ഡോങിനോടൊപ്പം നടത്തിയതാണ് മൂന്നാമത്തെ ദൗത്യം.[1][2]

ജിങ് ഹെയ്പെങ്
CNSA Astronaut
ദേശീയതചൈന Chinese
സ്ഥിതിActive
ജനനം (1966-10-24) 24 ഒക്ടോബർ 1966  (58 വയസ്സ്)
Yuncheng city, Shanxi
മറ്റു തൊഴിൽ
യുദ്ധവൈമാനികൻ
റാങ്ക്മേജർ ജനറൽ PLAAF
ബഹിരാകാശത്ത് ചെലവഴിച്ച സമയം
Currently in Space
തിരഞ്ഞെടുക്കപ്പെട്ടത്Chinese Group 1
ദൗത്യങ്ങൾShenzhou 7, Shenzhou 9, Shenzhou 11
  1. http://www.chinadaily.com.cn/china/2008-09/26/content_7060750.htm
  2. http://www.space.com/16158-china-female-astronaut-crew-shenzhou-9.html
"https://ml.wikipedia.org/w/index.php?title=ജിങ്_ഹെയ്പെങ്&oldid=3572189" എന്ന താളിൽനിന്ന് ശേഖരിച്ചത്