ഭൂട്ടാനിലെ ഒരു ഭരണാധികാരിയും ആദ്യത്തെ പ്രധാനമന്ത്രിയും ആയിരുന്നു ജിഗ്‌മെ പാൽദേൻ ദോർജി (14 ഡിസംബർ 1919 [1] – 6 April 1964) - 6 ഏപ്രിൽ 1964). പ്രശസ്തമായ ദോർജി കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹത്തിന് വിവാഹത്തിലൂടെ വാങ്ചുക്ക് രാജവംശവുമായും ബന്ധമുണ്ടായിരുന്നു.[2] 1964-ൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു.

ദാഷോ
ജിഗ്‌മെ പാൽദേൻ ദോർജി
ഭൂട്ടാൻ പ്രധാനമന്തി
ഓഫീസിൽ
1952 – 6 ഏപ്രിൽ 1964
Monarchജിഗ്മേ ദോർജി വാങ്ചുക്
മുൻഗാമിആദ്യനിയമനം
പിൻഗാമിലെൻദുപ് ദോർജി
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-12-14)14 ഡിസംബർ 1919
ഭൂട്ടാൻ ഹൗസ്, കാലിംപോങ്, ഇന്ത്യ (ബ്രിട്ടീഷ് രാജ്)
മരണം6 ഏപ്രിൽ 1964(1964-04-06) (പ്രായം 44)
ഫുൻട്ഷോലിങ്, ഭൂട്ടാൻ
Cause of deathവെടിയേറ്റ് മരിച്ചു
രാഷ്ട്രീയ കക്ഷിസ്വതന്ത്രൻ
പങ്കാളിആഷി സെറിങ് യാങ്സം
കുട്ടികൾ4
മാതാപിതാക്കൾsസോനം തോപ്ഗായ് ദോർജി
ചുനി വാങ്മോ

ആദ്യകാലജീവിതം

തിരുത്തുക

1928-ൽ, ഒമ്പതാമത്തെ വയസ്സിൽ, ജിഗ്‌മെ പാൽഡൻ ദോർജി, ഹാ സോങ്‌ഖാഗിൻ്റെ ട്രൂങ്‌പ (അഡ്‌മിനിസ്‌ട്രേറ്റർ) ആയി നിയമിതനായി. ഡാർജിലിംഗിലെ നോർത്ത് പോയിൻ്റിലും ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്‌കൂളിലുമായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം.[3] ജിഗ്‌മെ ദോർജി വാങ്‌ചുക്കിൻ്റെ ഭാര്യാസഹോദരൻ എന്ന നിലയിൽ ജിഗ്‌മെ പാൽദേൻ ദോർജി അദ്ദേഹത്തോട് വളരെ അടുപ്പം പുലർത്തിയിരുന്നു. ഭാവി രാജാവ് 1950-ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ താമസിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.[4]

രാഷ്ട്രീയത്തിൽ

തിരുത്തുക

1953-ൽ, പിതാവ് രാജാ ടോബ്‌ഗേയുടെ മരണശേഷം അദ്ദേഹം കാലിംപോങ്ങിലെ ഭൂട്ടാൻ ഏജൻ്റായി നിയമിതനായി.[5] 1958-ൽ ഭൂട്ടാൻ്റെ പ്രധാനമന്ത്രി (ല്യോൻചെൻ) പദവി വഹിക്കുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി. ജിഗ്മെ ദോർജി വാങ്ചുക്കിൻ്റെ വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായി, 1907 മുതൽ ഡോർജി കുടുംബം വഹിച്ചിരുന്ന ഗോങ്‌സിം എന്ന സ്ഥാനം പ്രധാനമന്ത്രിപദമായി ഉയർത്തപ്പെടുകയാണുണ്ടായത്.[6] ജിഗ്‌മെ ദോർജി വാങ്‌ചുക് ഭൂട്ടാനിൽ തുടങ്ങിവച്ച് ആധുനികവൽക്കരണ നയങ്ങൾ നടപ്പിലാക്കാൻ ജിഗ്‌മെ പാൽഡൻ ദോർജി അദ്ദേഹത്തെ സഹായിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ പരിഷ്കാരങ്ങൾ സൈന്യത്തിനും മതസ്ഥാപനങ്ങൾക്കും അപ്രീതിയുളവാക്കിയിരുന്നു.

കൊലപാതകം

തിരുത്തുക

ഫുൻട്ഷോലിങ് ഗസ്റ്റ് ഹൗസിൽ വെച്ച് തൻ്റെ സഹോദരൻ റിംപോച്ചെ, റിംപോച്ചെയുടെ ഭാര്യ സാവിത്രി, തുടങ്ങിയവരോടൊപ്പം ചീട്ടു കളിക്കുന്നതിനിടെ, ജിഗ്‌മെ ഇരുന്നിരുന്ന സ്ഥലത്തിൻ്റെ പത്തടി പിന്നിലുള്ള ഒരു ജനാലയിലൂടെ അദ്ദേഹത്തിന് വെടിയേറ്റു.[7] കൊലയാളിയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ, സൈനിക മേധാവിയും രാജാവിൻ്റെ അമ്മാവനുമായ ചാബ്ദ നംഗ്യാൽ ബഹാദൂർ വെടിവയ്ക്കാൻ ഉത്തരവിട്ടതായി അയാൾ സമ്മതിച്ചു.[8] ചാബ്ദ നംഗ്യാലിനെ കൊട്ടാരത്തിലെ ക്വാർട്ടേഴ്സിൽ വെച്ച് അറസ്റ്റ് ചെയ്യുകയും വധിക്കുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് ക്വാർട്ടർമാസ്റ്റർ ജനറൽ ബച്ചു ഫുഗലിനെ അറസ്റ്റ് ചെയ്യുകയും കഠിനതടവിൽ പാർപ്പിക്കുകയും ചെയ്തു. ചബ്ദ നംഗ്യാൽ ഉത്തരവുകൾ നൽകിയിരുന്നെങ്കിലും കൊലപാതകത്തിന് പിന്നിലെ മസ്തിഷ്കം യഥാർത്ഥത്തിൽ ബച്ചു ഫുഗേലാണെന്ന് കരുതപ്പെടുന്നു.[9] വിധി പുറപ്പെടുവിക്കുന്നതിനുമുമ്പ്, രാത്രിയിൽ ബച്ചു ഫുഗേൽ തൻ്റെ സെല്ലിൽ കുത്തേറ്റ് മരിച്ചു.[10]

കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ചബ്ദ നംഗ്യാലിൻ്റെ വധശിക്ഷയോടെ അവസാനിച്ചു, കൊലപാതകത്തിന് പിന്നിലെ മറ്റ് ഉദ്ദേശ്യങ്ങളൊന്നും വെളിപ്പെടിത്തിയിരുന്നില്ല. എന്നാൽ, ചബ്ദ നംഗ്യാൽ, ബച്ചു ഫുഗൽ, യജമാനത്തിയും ജിഗ്മെ പാൽഡൻ ഡോർജിയും തമ്മിലുള്ള അധികാര തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ജിഗ്‌മെ പാൽഡൻ ഡോർജിയുടെ പുതിയ നയങ്ങളും ഉയർന്ന സ്ഥാനങ്ങളിൽ യുവാക്കളുടെ നിയമനങ്ങളും കാരണം ചാബ്ദ, ബച്ചു എന്നിവരുമായി ഭിന്നതയുണ്ടായിരുന്നു. [11]

കൊലയാളി ഉപയോഗിച്ച പിസ്റ്റൾ രാജാവ് ജിഗ്മെ ദോർജി തന്റെ വെപ്പാട്ടിക്ക് സമ്മാനമായി നൽകിയ ആയുധമാണെന്നും അത് അവർ കൊലയാളിക്ക് നൽകിയെന്നും പിന്നീട് വെളിപ്പെട്ടു.[12] ഈ സ്ത്രീ തൻ്റെ സ്വകാര്യ ആവശ്യത്തിനായി സൈന്യത്തിന്റെ വാഹനങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ ജിഗ്മെ പാൽദേൻ ദോർജി സൈനിക ട്രക്കുകൾ സിവിൽ അഡ്മിനിസ്ട്രേഷൻ്റെ കീഴിലേക്ക് മാറ്റി.[13] ഇത് അവർക്കിടയിൽ സംഘർഷം ഉണ്ടാക്കിയിരുന്നു.

  1. Bhutan, 100 Years of Wangchuck Vision. Written by Shubhi Sood
  2. BHUTAN (Kingdom) Archived 2009-05-09 at the Wayback Machine.
  3. Wangchuk, Dorje (2016). "Foundations of Bhutan History - A Concise Guide".
  4. "Grooming of the Father of Modern Bhutan". Archived from the original on 2009-07-09. Retrieved 2009-11-19.
  5. Rustomji, Nari (1978). Dragon Kingdom In Crisis. Oxford University Press. p. 10. ISBN 978-0-19-561062-8.
  6. Modernization under Jigme Dorji, 1952-72
  7. Rustomji, Nari (1978). Dragon Kingdom in Crisis. Oxford University Press. p. 56. ISBN 0195610628.
  8. Rustomji, Nari (1978). Dragon Kingdom in Crisis. Oxford University Press. p. 58. ISBN 0195610628.
  9. Rustomji, Nari (1978). Dragon Kingdom in Crisis. Oxford University Press. p. 58. ISBN 0195610628.
  10. Rustomji, Nari (1978). Dragon Kingdom in Crisis. Oxford University Press. p. 65. ISBN 0195610628.
  11. Rustomji, Nari (1978). Dragon Kingdom in Crisis. Oxford University Press. p. 78. ISBN 0195610628.
  12. Rustomji, Nari (1978). Dragon Kingdom in Crisis. Oxford University Press. p. 65. ISBN 0195610628.
  13. Rustomji, Nari (1978). Dragon Kingdom in Crisis. Oxford University Press. p. 53. ISBN 0195610628.
"https://ml.wikipedia.org/w/index.php?title=ജിഗ്‌മെ_പാൽദേൻ_ദോർജി&oldid=4139881" എന്ന താളിൽനിന്ന് ശേഖരിച്ചത്