ലോകത്തിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലമാകുമെന്നു കരുതുന്നതാണ് കുവൈത്തിലെ [1] ജാബിർ കടൽപ്പാലം. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2010 ഒക്ടോബറിൽ ആരംഭിച്ചു. [2]. ഒരു ബില്യൻ കുവൈത്ത് ദിനാർ ചെലവ് വരുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനം അഞ്ചു വർഷംകൊണ്ട് പൂർത്തിയാകുമെന്ന് കരുതുന്നു. 35 കി.മീ. ദൈർഘ്യമുള്ള പാലത്തിന്റെ 30 കി.മീ. ദൂരവും കടലിന് മുകളിലൂടെയാണ്.

മുൻ അമീർ ശൈഖ് ജാബിർ അൽ-അഹ്മദ് അൽ-ജാബിർ അൽ-സബയുടെ നാമധേയത്തിൽ നിർമ്മിക്കുന്ന കടൽപ്പാലം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ കടൽപ്പാലമായി മാറുമെന്ന് ഇതിന്റെ ഭരണാധികാരികൾ കരുതുന്നു. കുവൈത്തിൽ നിർമ്മിക്കുന്ന വിസ്മയങ്ങളായ കുവൈത്ത് സിറ്റിയെയും സുബിയ്യ സിൽക് സിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് ജാബിർ കടൽപ്പാലം. 'ജാബിർ' കടൽപ്പാലത്തിന്റെ രൂപകല്പന ഒരു വർഷത്തിനകം തയ്യാറാകുമെന്ന് കരുതുന്നു. തുടർന്നുള്ള നാലു വർഷങ്ങൾകൊണ്ട് ഈ കടൽപ്പാലം പൂർത്തിയാകാനാണ് പദ്ധതി. 2016 ജൂൺ മാസത്തോടെ കടൽപ്പാലം സഞ്ചാരയോഗ്യമാകുമെന്ന് കരുതുന്നു. [3]

  1. http://www.bncnetwork.net/pgs/Display/ProjectDisplay.aspx?ProjectID=7467
  2. news, mathrubhumi. "mat_news". Archived from the original on 2010-10-24. Retrieved 21 ഒക്ടോബർ 2010. {{cite news}}: |last= has generic name (help)
  3. news, mathrubhumi. "mat_news". Archived from the original on 2010-10-24. Retrieved 21 ഒക്ടോബർ 2010. {{cite news}}: |last= has generic name (help)


"https://ml.wikipedia.org/w/index.php?title=ജാബിർ_കടൽപ്പാലം&oldid=3631855" എന്ന താളിൽനിന്ന് ശേഖരിച്ചത്