ജാനുശിരാസനം
ഇംഗ്ലീഷിൽ 'Head-to-Knee Forward Bend എന്നാണ് അറിയുന്നത്.
- കാലുകൾ നീട്ടി, നിവർന്നിരിക്കുക.
- വലതുകാൽ മടക്കി, പാദം ഇടതുകാലിന്റെ തുടയിൽ പതിച്ചു വയ്ക്കുക.
- വലതു കാലിന്റെ ഉപ്പൂറ്റി മൂലാധാരത്തോട് ആവുന്നത്ര അടുത്തിരിക്കണം.
- ശ്വാസം എടുത്തുകൊണ്ട് കൈകൾ തലയ്ക്ക് മുകളിൽ നിവർത്തി തൊഴുതു പിടിക്കുക.
- ശ്വാസം വിട്ടുകൊണ്ട്, കുനിഞ്ഞ് രണ്ടു കൈകൾകൊണ്ടും ഇടതു കാലിന്റെ പാദത്തിലോ കണങ്കാലിലോ പിടിക്കുക.
- നെറ്റി ഇടതുകാലിൽ മുട്ടിക്കുക.
- ശ്വാസം എടുത്തുകൊണ്ട് തിരിച്ചു വരിക.
- കാലുകൾ മാറ്റിയും ചെയ്യണം.
ഗുണങ്ങൾ
തിരുത്തുക- തലച്ചോറിനെ ശാന്തമാക്കുന്നു.
- കരളിനേയും കിഡ്നിയേയും ശക്തിപ്പെടുത്തുന്നു.
- ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകളെ ലഘൂകരിക്കുന്നു.
- നട്ടെല്ലിനെ ശക്തിപ്പെടുത്തുന്നു.
- ഉയർന്ന രക്തസമ്മർദ്ദം, സൈനസൈറ്റിസ് എന്നിവ കുറയ്ക്കുന്നു.
അവലംബം
തിരുത്തുക- യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
- Asana Pranayama Mudra Bandha -Swami Satyananda Saraswati
- Yoga for health-NS Ravishankar, pustak mahal
- Light on Yoaga - B.K.S. Iiyenkarngar
- The path to holistic health – B.K.S. Iiyenkarngar, DK books
- Yoga and pranayama for health – Dr. PD Sharma