ജാക്വസ് പിക്കാർഡ്
ജാക്വസ് പിക്കാർഡ് ( 28 ജൂലൈ 1922 - 1 നവംബർ 2008 ) സ്വിസ്സ് ഒഷ്യനൊഗ്രാഫറും എൻജിനീയറും ആയിരുന്നു. സമുദ്രാന്തർ ജലപ്രവാഹത്തെ കുറിച്ചു പഠനം നടത്തുവാനുള്ള അന്തർവാഹിനികളെ നിർമ്മിക്കുന്നതിൽ ഇദ്ദേഹം വിദഗ്ദ്ധനായിരുന്നു. അമേരിക്കൻ നാവിക സേനയിലെ ഡോൺ വാൽഷിന്റെ കൂടെ ജാക്വസ് , ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ് ലേക്കു പര്യവേഷണം നടത്തി. ട്രീസ്റ്റെ എന്ന വാഹനത്തിലാണ് ഇവർ 10916 മീറ്റർ ആഴത്തിൽഎത്തിച്ചേർന്നത് .
Jacques Piccard | |
---|---|
ജനനം | Brussels, Belgium | 28 ജൂലൈ 1922
മരണം | 1 നവംബർ 2008 | (പ്രായം 86)
ദേശീയത | Swiss |
അറിയപ്പെടുന്നത് | Bathyscaphe |