ജാക്കും അമരവിത്തും
ജാക്കും അമരവിത്തും ഇന്ന് പാശ്ചാത്യലോകം മുഴുവൻ വ്യാപകമായി അറിയപ്പെടുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നാടോടി കഥയാണ്[1].
ജാക്കും അമരവിത്തും | |
---|---|
Folk tale | |
Name | ജാക്കും അമരവിത്തും |
Also known as | Jack and the Giant man |
Data | |
Country | United Kingdom |
Published in | Benjamin Tabart, The History of Jack and the Bean-Stalk (1807) Joseph Jacobs, English Fairy Tales (1890) |
Related | "Jack the Giant Killer" |
കഥ
തിരുത്തുകജാക്ക് , ഒരു പാവപ്പെട്ട നാട്ടിൻപുറത്തെ ബാലൻ, ഒരു പിടി മാന്ത്രിക അമരവിത്തിനായി തൻ കുടുംബത്തിൽ ആകെയുള്ള പശുവിനെ കച്ചവടം ചെയ്യുന്നു , ആ അമരവിത്ത് മുളച്ച് മേഘങ്ങളിലേക്കെത്തുന്ന ഒരു ഭീമാകാരൻ അമരച്ചെടിയായി വളരുന്നു. അമരവള്ളിയിൽ പിടിച്ച് മുകളിലേക്കു കയറുന്ന ജാക്ക് എത്തിപ്പെടുന്നത് അതികായനായ രാക്ഷസന്റെ കോട്ടയിലാണ്. അവിടെ ഉണ്ടായിരുന്ന രാക്ഷസൻ ജാക്കിന്റെ സാന്നിധ്യം മനസ്സിലാക്കി ഉറക്കെ അലറുന്നു, ഇംഗ്ലീഷുകാരൻറെ മണം തനിക്കു പിടിച്ചെടുക്കാനാകുന്നുണ്ടെന്നും, അവന് ജീവനുണ്ടെങ്കിലും ഇല്ലെങ്കിലും അവൻറെ എല്ലുകൾ ഊരിയെടുത്ത് പൊടിച്ച് അപ്പമുണ്ടാക്കുമെന്നും[1].
തങ്ങളുടെ വീട്ടിൽ നിന്ന് പണ്ട് രാക്ഷസൻ തട്ടിയെടുത്ത പല വിലിപിടിച്ച വസ്തുക്കളും ജാക്ക് ആ കോട്ടയിൽ കണ്ടത്തുന്നു. ബുദ്ധിമാനായ ജാക്ക് രാക്ഷസനെ പറ്റിച്ച് അവയൊക്ക വീണ്ടെടുത്ത് വീട്ടിലെത്തിച്ച ശേഷം അമരവള്ളി മുറിച്ചു മാറ്റുന്നു. ജാക്കീനെ പിന്തുടരാൻ ശ്രമിച്ച രാക്ഷസൻ ഭൂമിയിലേക്കു വീണ് ജീവൻ വെടിയുന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 Tatar, Maria, ed. (2002). The Annotated Classic Fairy Tales. New York: W.W. Norton &Co. pp. 131–144. ISBN 0-393-05163-3.