ബഗൻപുരയിലെ പ്രശസ്തമായ അരൈൻ മിയൻ കുടുംബത്തിൽ പെട്ട പാകിസ്താനിലെ രാഷ്ട്രീയ പ്രവർത്തകയാണ് ജഹനാര ഷാനവാസ് (ജനനം 1869-1979). ഒരു ഏഷ്യൻ നിയമ നിർമ്മാണ സഭയുടെ അധ്യക്ഷത വഹിച്ച ആദ്യത്തെ വനിത കൂടിയാണ് ജഹനാര. രാധാഭായി സുബ്ബരായനോട് കൂടെ 1930 ൽ ലണ്ടനിൽ വച്ചു നടന്ന വട്ടമേശ സമ്മേളനത്തിന് ക്ഷണിക്കപ്പെടുകയും ചെയ്യുകയുണ്ടായി.

ജഹനാര ഷാനവാസ്
ജനനംഏപ്രിൽ 07, 1896
മരണം1979
ദേശീയത പാകിസ്താൻi
തൊഴിൽരാഷ്ട്രീയം
അറിയപ്പെടുന്നത്പാകിസ്താൻ പ്രക്ഷോഭം
ജീവിതപങ്കാളി(കൾ)മിയൻ സർ മുഹമ്മദ്‌ ഷാ നവാസ്
മാതാപിതാക്ക(ൾ)മുഹമ്മദ്‌ ഷാഫി (പിതാവ്)

സാഹിത്യസൃഷ്ടികൾ

തിരുത്തുക

വിദ്യാഭ്യാസ സാമൂഹിക കാര്യങ്ങളോട് അനുബന്ധിച്ച് നിരവധി ലഘുലേഖകൾ എഴുതി ബീഗം ജഹനാര ഷാനവാസ് എഴുതുകയുണ്ടായി. ഹുസൻ അറ എന്ന പേരിൽ ഒരു പുസ്തകം ഉറുദുവിലും അവരുടെ ഓർമ്മക്കുറിപ്പുകൾ‍ അച്ഛനും മകളും എന്ന പേരിൽ ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജഹനാര_ഷാനവാസ്&oldid=2428850" എന്ന താളിൽനിന്ന് ശേഖരിച്ചത്