ജസ്റ്റിൻ തോമസ് ചെങ്ങന്നൂർ (Justin Thomas Chengannur) കേരളത്തിലെ ആലപ്പുഴയിൽ നിന്നുള്ള ഒരു സംഗീത സംവിധായകനും ഒരു സംരംഭകനുമാണ് [1]. ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ ഉൾപ്പെടെ 150-ലധികം ആൽബം ഗാനങ്ങൾ അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം കേരള സർക്കാരിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീ ഇന്ദ്രൻസ് അഭിനയിച്ച കേരളാ ബാങ്കിന്റെ പരസ്യചിത്രം ചെയ്തിരുന്നു. [2] [3]

വിജയ് യേശുദാസ്, ജാസി ഗിഫ്റ്റ്, സുദീപ് കുമാർ, അഞ്ജു ജോസഫ്, ശ്രേയ തുടങ്ങിയ സംഗീത രംഗത്തെ മുൻനിര പിന്നണി ഗായകർക്കൊപ്പം 2020-ൽ ദി വാരിയേഴ്‌സ് എന്ന ആൽബത്തിന് സംഗീതവും സംവിധാനവും നിർവ്വഹിച്ചതാണ് അദ്ദേഹത്തിന്റെ ഒരു പ്രധാന നേട്ടം. കോവിഡ് 19 യോദ്ധാക്കൾക്കുള്ള ആദരവ് പ്രകടിപ്പിക്കുന്ന ഗാനമായിരുന്നു ദി വാരിയേഴ്‌സ്. ജാതിയും മതവും പരിഗണിക്കാതെ 14 രാജ്യങ്ങളിൽ നിന്നുള്ള 330+ ക്വാറന്റൈൻ കലാകാരന്മാർ ഇതിൽ ഉൾപ്പെടുന്നു. ഈ ആൽബം 'ഒരു വെർച്വൽ ആൽബത്തിലെ ഏറ്റവും കൂടുതൽ ക്വാറന്റീൻ ചെയ്ത കലാകാരന്മാർ'ക്കുള്ള 'ലോക റെക്കോർഡുകളും' 'അവാർഡുകളും' നേടി. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, ലണ്ടൻ, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, യുആർഎഫ് ഗ്ലോബൽ അവാർഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്സ് & സ്റ്റാർ 2020 അവാർഡ് എന്നീ ബഹുമതികൾ നേടി.[4] [5]

വിജയ് യേശുദാസ് ആലപിച്ച ‘കെഎൽ യുണിഫൈഡ്’ എന്ന ആൽബത്തിന് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത സംവിധായകൻ പുരസ്കാരം ലഭിച്ചു. ഹിറ്റ് 96.7 എഫ് എം ദുബായ്‌ക്കായി ഏറ്റവും പുതിയ ജിംഗിൾ സംഗീതം അദ്ദേഹം നിർവഹിച്ചു . [6]

വരാനിരിക്കുന്ന മലയാളം ചിത്രമായ 'ചോല വിസ്കി'യുടെ സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ചെയ്തിട്ടുണ്ട്. [7][8]

അവലംബം തിരുത്തുക