ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി കേസ്
ഭരണഘടനയിലെ 14, 19, 21 വകുപ്പുകൾ പ്രകാരം സ്വകാര്യത ഒരു മൗലിക അവകാശമാണെന്ന് വിധിച്ച ഒരു നാഴികക്കല്ലായ വിധിയാണ് ജസ്റ്റിസ് പുട്ടസ്വാമി കേസ്. റിട്ട് പെറ്റീഷനിൽ 2017 ആഗസ്റ്റ് 24നു ഒൻപതംഗ ബഞ്ചാണു വിധി പുറപ്പെടുവിച്ചത്. മുൻപുണ്ടായ ഖരക് സിങ് കേസ്, എം.പി. ശർമ കേസിലെ വിധികളെ തിരുത്തിക്കൊണ്ടു ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിൽ വരുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശവും എന്ന് ഇതിൽ വിധിക്കുകയുണ്ടായത്.