ജസ്റ്റസ് ഹെൻറിച്ച് വിഗാൻഡ്

റെവലിൽ (ടാലിൻ) ജനിച്ച ഒരു ബാൾട്ടിക് ജർമ്മൻ പ്രസവചികിത്സകനായിരുന്നു ജസ്റ്റസ് ഹെൻറിച്ച് വിഗാൻഡ് (ജീവിതകാലം: 13 സെപ്റ്റംബർ 1769 - 10 ഫെബ്രുവരി 1817).

വിഗാൻഡ് ജെന, എർലാംഗൻ സർവകലാശാലകളിൽ വൈദ്യശാസ്ത്രം പഠിച്ച അദ്ദേഹം, രണ്ടാമത്തെ സ്ഥാപനത്തിൽ നിന്ന് ഡോക്ടറേറ്റ് നേടി. 1793 മുതൽ 1814 വരെ അദ്ദേഹം ഹാംബർഗിൽ ഒരു വൈദ്യനായി ജോലി ചെയ്യുകയും അതിനുശേഷം ഹൈഡൽബർഗ്, ഷ്വെറ്റ്സിംഗൻ, മാൻഹൈം എന്നിവിടങ്ങളിൽ താമസിക്കുകയും ചെയ്തു.

"വിഗാൻഡ് മാനുവർ" എന്നറിയപ്പെടുന്ന ഒരു അസിസ്റ്റഡ് ബ്രീച്ച് ഡെലിവറി നടപടിക്രമം അവതരിപ്പിച്ചതിന് അദ്ദേഹം ഓർമ്മിക്കപ്പെടുന്നു.[1] അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനാശ്രമം ആയ "ഡൈ ഗെബർട്ട് ഡെസ് മെൻഷെൻ" അദ്ദേഹത്തിൻ്റെ മരണാനന്തരം 1820-ൽ പ്രസിദ്ധീകരിച്ചു.

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ തിരുത്തുക

  • വോൺ ഡെൻ ഉർസചെൻ ആൻഡ് ഡെർ ബെഹാൻഡ്‌ലുങ് ഡെർ നാച്ച്‌ഗെബർട്‌സോഗെരുംഗൻ, 1803.
  • ഡ്രെ ഡെൻ മെഡിസിനിഷെൻ ഫാക്കൽറ്റേൻ സു പാരീസ് ആൻഡ് ബെർലിൻ സുർ പ്രൂഫുങ് ഉബെർഗെബെൻ ഗെബർട്ട്ഷുൾഫ്ലിഷെ അബാൻഡ്‌ലുംഗൻ, 1812.
  • ഡൈ ഗെബർട്ട് ഡെസ് മെൻഷെൻ ഇൻ ഫിസിയോളജിക്കൽ- ഡയറ്റെറ്റിഷർ ആൻഡ് പാത്തോളജിസ്-തെറാപ്യൂട്ടിഷർ ബെസിഹംഗ്, ഗ്രോസ്റ്റെൻതൈൽസ് നാച്ച് ഐജെനെൻ ബിയോബാക്‌റ്റംഗൻ ആൻഡ് വെർസുചെൻ ഡാർഗെസ്റ്റൽറ്റ്, 1820.

അവലംബം തിരുത്തുക

  1. [1] Archived 2016-03-03 at the Wayback Machine. Mondofacto Dictionary, definition of eponym
  • [2] വിവർത്തനം ചെയ്ത ജീവചരിത്രം @ Allgemeine Deutsche Biographie
  • ഒട്ടോവ് (ബെന്നോ). - ഡെർ എംബ്രിയോളജി സെബാസ്റ്റ്യൻ ഗ്രാഫ് വോൺ ട്രെഡെർൻ ആൻഡ് ഡെർ ഗെബർട്ഷെൽഫർ ജസ്റ്റസ് ഹെൻറിച്ച് വിഗാൻഡ് ഇൻ ഇഹ്രെൻ ബെസിഹൂൻഗെൻ സു റെവൽ, ഈസ്റ്റി ആർസ്റ്റ്, ജെജി 1923, എൻആർ 9, എസ്. 253-256