ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്, ഭഗൽപൂർ
ബിഹാറിലെ ഭാഗൽപൂർ ജില്ലയിലെ ഭാഗൽപൂരിലുള്ള സർക്കാർ അംഗീകൃത മെഡിക്കൽ കോളേജാണ് ഭഗൽപൂരിലെ ജവഹർലാൽ നെഹ്രു മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ.
നൗലഖ കോത്തി | |
ലത്തീൻ പേര് | JLNMCH or ജെ എൽ എൻ മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റൽ |
---|---|
സ്ഥാപിതം | 1971 |
ബന്ധപ്പെടൽ | ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റി |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. ഹേമന്ത് കുമാർ |
ഡീൻ | ഡോ. ഹേമന്ത് കുമാർ |
വിദ്യാർത്ഥികൾ | 120 in UG |
മേൽവിലാസം | കതഹൽബാരി, ഖഞ്ചർപൂർ, ഭാഗൽപൂർ, ബീഹാർ, 812001, ഇന്ത്യ 25°15′24″N 86°59′38″E / 25.2566°N 86.9940°E |
ക്യാമ്പസ് | Urban |
ഭാഷ | Hindi English |
കായികം | ക്രിക്കറ്റ് ഫുട്ബോൾ കബഡി ടേബിൾ ടെന്നീസ് വോളിബോൾ |
വെബ്‌സൈറ്റ് | www |
കോളേജിനെക്കുറിച്ച്
തിരുത്തുക1971 ൽ ജവഹർലാൽ നെഹ്രു മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ ബീഹാർ സർക്കാർ സ്ഥാപിച്ചു. 2010 മുതൽ ഇത് പട്നയിലെ ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. മുമ്പ് ഇത് ടിൽക മഞ്ജി ഭാഗൽപൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു. ഓരോ വർഷവും നൂറ് കുട്ടികൾ ഇവിടെ എംബിബിഎസ് കോഴ്‌സിൽ ചേരുന്നു.[1][2]
ഓൾ ഇന്ത്യ ക്വാട്ട ഓഫ് നീറ്റ് (യുജി) വഴി 15 സീറ്റുകളും ബാക്കി 70 സീറ്റുകൾ സംസ്ഥാന ക്വാട്ട ഓഫ് നീറ്റ് (യുജി) വഴിയും ചേർക്കുന്നു. ക്ലിനിക്കൽ വകുപ്പുകൾ പ്രവർത്തിക്കുന്ന മയഗഞ്ചിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അനാട്ടമി ഫിസിയോളജി, ബയോകെമിസ്ട്രി, പാത്തോളജി, ഫാർമക്കോളജി, പിഎസ്എം, എഫ്എംടി, മൈക്രോബയോളജി വിഭാഗം എന്നിവ ചരിത്രപരമായ നൗലഖ കോതിയിലാണ്.
അവലംബം
തിരുത്തുക- ↑ About us Archived 2020-09-07 at the Wayback Machine. JLNMCB.
- ↑ Jawaharlal Nehru Medical College, Bhagalpur Archived 2016-03-04 at the Wayback Machine. Medical Council of India.
പുറംകണ്ണികൾ
തിരുത്തുക- Official website Archived 2023-08-06 at the Wayback Machine.
- Aryabhatta Knowledge University Archived 2023-01-24 at the Wayback Machine.