ജവഹർലാൽ നെഹ്രു പ്ലാനെറ്റേറിയം, ബാംഗ്ലൂർ

ബെംഗളൂരുവിൽ സിറ്റി റെയിൽ‌വേ സ്റ്റേഷനിൽ നിന്നും അധിക അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഒരു പ്ലാനെറ്റോറിയമാണ് ജവഹർലാൽ നെഹ്രു പ്ലാനറ്റേറിയം. 1989 - ഇൽ ബാംഗ്ലൂർ സിറ്റി കോർപ്പറേഷൻ ഈ പ്ലാനെറ്റോറിയം സ്ഥാപിച്ചത്. പിന്നീട്, 1992 -ഇൽ ബാംഗ്ലൂർ അസ്സോസിയേഷൻ ഫോർ സയൻസ് എജ്യുക്കേഷൻ (Bangalore Association for Science Education - BASE) എന്ന സ്വതന്ത്രസമിതിയുടെ കീഴിലായി ഇതിന്റെ നടത്തിപ്പ്. നിയമസഭാമന്ദിരമായ വിധാൻസൗധയുടെ പുറകിലായിട്ടാണിത് ഇതു സ്ഥിതി ചെയ്യുന്നത്.

ബെംഗളൂരുവിൽ സ്ഥിതിചെയ്യുന്ന ജവഹർലാൽ നെഹ്‌റു പ്ലാനറ്റേറിയത്തിന്റെ പനോരമിക് ചിത്രം.

പൊതുജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ശാസ്ത്രബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. നെഹ്‌റുപാർക്ക് എന്നറിയപ്പെടുന്ന ചെറിയൊരു പാർക്കിനകത്താണ്‌ പ്ലാനെറ്റോറിയം സ്ഥിതിചെയ്യുന്നത്. ലളിതമായ ശാസ്ത്രതത്ത്വങ്ങൾ വിശദീകരിക്കുന്നതും അതേസമയം വിനോദത്തിനും പറ്റുന്ന തരത്തിലുള്ള നിരവധി സങ്കേതങ്ങൾ പാർക്കിൽ നിർമ്മിച്ചിട്ടുണ്ട്. അവ എന്തെന്നു വിശദീകരിക്കുന്ന ബോർഡും സമീപത്തു തന്നെ സ്ഥാപിച്ചിട്ടുണ്ട്.

രണ്ട് വ്യത്യസ്ത ഷോകൾ കന്നടയിലും ഇംഗ്ലീഷിലുമായി രാവിലെയും ഉച്ചകഴിഞ്ഞും പ്ലാനെറ്റോറിയത്തിൽ നടക്കുന്നുണ്ട്. ഒന്ന് സോളാർ സിസ്റ്റത്തെക്കുറിച്ചുള്ളതും മറ്റേത് നക്ഷത്രങ്ങളെക്കുറിച്ചുള്ളതുമാണ്‌.

പുറത്തേക്കുള്ള കണ്ണി

തിരുത്തുക