ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും[1] ഗ്രന്ഥകാരനുമാണ്[2] ജലാലുദ്ദീൻ ഉമരി എന്നറിയപ്പെടുന്ന സയ്യിദ് ജലാലുദ്ദീൻ അൻസ്വർ ഉമരി. സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുൻ അഖിലേന്ത്യ അമീർ[3][4][5] എന്നിങ്ങനെ പ്രവർത്തിച്ചു വരുന്നു.

ജലാലുദ്ദീൻ ഉമരി
ജനനംTamil Nadu, India
സ്വാധീനിച്ചവർ
വെബ്സൈറ്റ്jalaluddinumari.com

ജീവിതരേഖ

തിരുത്തുക

1935 ൽ തമിഴ്നാട്ടിലെ പുത്തഗ്രാം ഗ്രാമത്തിൽ ജനനം.[6] പ്രദേശത്ത് നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം. തമിഴ്നാട്ടിലെ പ്രസിദ്ധ ഇസ്‌ലാമിക കലാലയമായ ഉമറാബാദ് ജാമിഅ ദാറുസ്സലാമിൽ നിന്ന് ഇസ്‌ലാമിക പഠനം. തുടർന്ന് മദ്രാസ് സർവ്വകലാശാലയിൽ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1954 മുതൽ ജമാഅത്തെ ഇസ്‌ലാമിയിൽ പ്രവർത്തിക്കുന്ന ജലാലുദ്ദീൻ ഉമരി 1956 ൽ സംഘടനാംഗത്വം നേടി. സാഹിത്യകാരനും[അവലംബം ആവശ്യമാണ്] ഗവേഷണ തല്പരനുമായിരുന്ന[അവലംബം ആവശ്യമാണ്] ഉമരി ജമാഅത്തെ ഇസ്‌ലാമി അത്തരം മേഖലകളെ പ്രത്യേകം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘടനയാണെന്ന ബോധ്യത്തിലായിരുന്നു ജമാഅത്തുമായി ബന്ധപ്പെട്ടത്.[അവലംബം ആവശ്യമാണ്] അലിഗഢിൽ പ്രാദേശിക അമീറായി പത്ത് വർഷവും സിന്ദഗി നൗ പത്രത്തിന്റെ എഡിറ്ററായി 5 വർഷവും സേവനമനുഷ്ടിച്ചു. അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തൻസീഫെ ഇസ്‌ലാമിയുടെ പ്രസിഡന്റായിരുന്നു.[7][unreliable source?]

ഉത്തരവാദിത്തങ്ങൾ

തിരുത്തുക

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ. അലിഗഢിലെ ഇദാറെ തഹ്ഖീഖ് ഓ തൻസീഫേ ഇസ്‌ലാമി ചെയർമാൻ.കഴിഞ്ഞ 25 വർഷമായി തഹ്ഖീഖാതെ ഇസ്‌ലാമി എന്ന ഉറുദുമാസികയുടെ പത്രാധിപരാണ്. അസംഗഢിലെ ജാമിഅത്തുൽ ഫലാഹിലെ ചാൻസലറും[8] അലിഗഢിലെ സിറാജുൽ ഉലും നിസ്വാൻ കോളേജിന്റെ മാനേജിങ് ഡയറക്ടറുമാണ്. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, അന്ധ്രാപ്രദേശിലെ വാറങ്കൽ ജാമിഅത്തു സ്സുഫ്ഫയുടെ ചാൻസലർ, കേരളത്തിലെ ഇസ്‌ലാമിക് സർ‌വീസ് ട്രസ്റ്റ്‌ ചെയർമാൻ എന്നീ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു.

ഗ്രന്ഥങ്ങൾ

തിരുത്തുക

ഉറുദു ഭാഷയിൽ ഒട്ടേറെ ഗവേഷണാധിഷ്ടിത ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തുർക്കി എന്നീ ഭാഷകളിലേക്കും ഇതര ഇന്ത്യൻ ഭാഷകളിലേക്കും ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉറുദുവിൽ 33 പുസ്തകങ്ങളും ഇതര ഭാഷകളിൽ ഇരുപതോളം പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

ഇംഗ്ലീഷിൽ പുറത്തിറങ്ങിയ പ്രധാന കൃതികൾ

തിരുത്തുക
  1. Islamic Solution to Human Issues
  2. Ma'roof-o-Munkar
  3. Inviting to Islam
  4. Woman and Islam
  5. Muslim Woman: Role and Responsibilities
  6. The Rights of Muslim Woman - An Appraisal
  7. The Concept of Social Service in Islam
  8. Islam and Unity of Mankind
  9. Islam: The Religion of Dawah

പുറങ്കണ്ണികൾ

തിരുത്തുക
  1. Bhat, Ali Mohd. Legal status of India in Islam an analytical study of approaches of Indo Pak Ulama in modern times (PDF). Shodhganga. p. 101.
  2. "Economic Role of Women: The Islamic Approach". Policy Perspectives. 5 (1): 115. Retrieved 5 March 2020. He is author of over two dozen books
  3. Narendra Subramanian. Nation and Family: Personal Law, Cultural Pluralism, and Gendered Citizenship in India. p. 359. Retrieved 5 March 2020.
  4. Pavan (15 December 2015). "How can one go to paradise by killing others: Jamaat chief". Times of India-India Times. Retrieved 5 March 2020.
  5. FIRDAUSI, Dr. MOHD. ZAKIRULLAH. Jamat-e-Islami of India: A Politcal Perspective. Lulu Press, US. p. 116. Retrieved 5 March 2020.
  6. Jalaluddin Umri re-elected Ameer-e-Jamaat TwoCircles.net website, Published 5 April 2015, Retrieved 29 February 2020
  7. "ജമാഅത്തെഇസ്‌ലാമി വെബ്സൈറ്റിലെ പ്രൊഫൈൽ". Archived from the original on 2009-04-09. Retrieved 2011-11-15.
  8. Teli, Ghulam Nabi. Jamia atul falah in its historical and educational perspective (PDF). p. 238. Retrieved 5 March 2020.
"https://ml.wikipedia.org/w/index.php?title=ജലാലുദ്ദീൻ_ഉമരി&oldid=4024058" എന്ന താളിൽനിന്ന് ശേഖരിച്ചത്