ജയ്‌ഹിന്ദ്‌ ലൈബ്രറി, മുതലക്കോടം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇടുക്കി ജില്ലയിലെ മുതലക്കോടത്ത് സ്ഥിതി ചെയ്യുന്ന ഒരു ലൈബ്രറിയാണ് ജയ്‌ഹിന്ദ് ലൈബ്രറി.[1] 1947-ലാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്.[2] 2013 - ൽ സംസ്‌ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഐ.വി. ദാസ്‌ പുരസ്‌കാരം ഈ ലൈബ്രറിയ്ക്ക് ലഭിച്ചു. കൂടാതെ സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള സമാധാനം പരമേശ്വരൻ സ്മാരക പുരസ്കാരം , ജില്ലയിലെയും താലുക്കിലെയും മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം എന്നിവയും ജയ്‌ഹിന്ദിനു ലഭിച്ചിട്ടുണ്ട്‌. മുപ്പതിനായിരത്തോളം പുസ്തകങ്ങളും ആയിരത്തിലധികം അംഗങ്ങളുമാണ് ലൈബ്രറിയ്ക്കുള്ളത്.

സ്വാതന്ത്ര്യ സമര സേനാനി തുറക്കൽ ഉലഹന്നാൻെറ നേതൃത്വത്തിൽ 1947-ലാണ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. കുന്നത്ത് ഒരു വാടക കെട്ടിടത്തിലാണ് ലൈബ്രറി ആദ്യം പ്രവർത്തിച്ചിരുന്നത്. 1955-ൽ കുന്നത്തുനിന്നും മുതലക്കോടത്തേക്ക് പ്രവർത്തനം മാറ്റി. ഇക്കാലയളവിൽ നിരവധി തവണ ലൈബ്രറി പ്രവർത്തനം നിർത്തിവച്ചിരുന്നു. 1986-ലാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. കെ.പി. മാത്യു കളപ്പുരയുടെ നേതൃത്വത്തിലായിരുന്നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. തുടർന്ന് 1990 മുതൽ ആറുവർഷക്കാലം ലൈബ്രറി അടച്ചിട്ടു. 1996-ലാണ് പിന്നീട് തുറന്നു പ്രവർത്തിക്കുന്നത്.

പ്രവർത്തനങ്ങൾ തിരുത്തുക

വർഷത്തിൽ രണ്ട് പ്രാവശ്യം ‘വിജ്ഞാനശാഖ’ എന്ന മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. ലൈബ്രറിയുടെ കലാകാരന്മാരെ മാത്രം ഉൾപ്പെടുത്തി രണ്ട് ടെലിഫിലിമുകൾ പുറത്തിറക്കിയിട്ടുണ്ട്. നമ്മൾ കൊയ്യും വയലെല്ലാം, ഒരു പകൽ കിനാവിന്റെ പൊരുൾ എന്നിവയാണ് ടെലിഫിലിമുകൾ. കൂടാതെ വെണ്ണിലാവായ്‌ എന്ന സംഗീത ശില്പവും സംഘടിപ്പിച്ചിട്ടുണ്ട്.

ബാലവേദി, വനിതാവേദി, വനിതാപുസ്‌തകവിതരണ പദ്ധതി, കരിയർ ഗൈഡൻസ്‌ സെന്റർ എന്നിവയും ലൈബ്രറിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നു. മാസം തോറും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും സംവാദവും സംഘടിപ്പിക്കുന്നു. രക്തവിതരണ സേന, മഴക്കാല രോഗപ്രതിരോധ മരുന്ന് വിതരണം, ഹൃദ്രോഗ നിർണയ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. നെല്ല്, കപ്പ, ജൈവപച്ചക്കറി കൃഷി തുടങ്ങിയവയും ലൈബ്രറിയ്ക്കുണ്ട്. അതോടൊപ്പം 10 പുരുഷ-വനിതാ സ്വാശ്രയ സംഘങ്ങളും ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

ജില്ലയിലെയും താലുക്കിലെയും മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

  • 2005-ൽ നെഹ്റു യുവകേന്ദ്രയുടെ ജില്ലാ അവാർഡ്
  • 2008-ൽ യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ അവാർഡ്
  • 2009-ൽ സമാധാനം പരമേശ്വരൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അവാർഡ്

അവലംബം തിരുത്തുക