ജയന്റ് കോണ്ടൈലോമാ അക്യൂമിനേറ്റം
ജയന്റ് കോണ്ടൈലോമാ അക്യൂമിനേറ്റം അഥവാ ബുഷ്കെ- ലോവെൻസ്റ്റെയിൻ ട്യൂമർ എന്നത് ഗുഹ്യഭാഗത്തെ ചർമ്മത്തിൽ അതിവേഗത്തിൽ ഉണ്ടാവുന്ന അരിമ്പാറ പോലുള്ള വെറുക്കസ് അർബുദമാണ്.[1] ഇംഗ്ലീഷ്: Giant condyloma acuminatum ( Buschke–Löwenstein tumor. ഹൂമൻ പാപ്പിലോമ വൈറസ് ആണിതിനു കാരണക്കാരൻ.[2]
ജയന്റ് കോണ്ടൈലോമാ അക്യൂമിനേറ്റം | |
---|---|
മറ്റ് പേരുകൾ | Giant condyloma of Buschke–Löwenstein tumor |
Man, aged 63, with a massive cauliflower-like penile mass with several urinary fistulae making the penile shaft indistinguishable. |
ഇവയുടെ വലിപ്പം നിമിത്തം ഈ മുഴകൾ വ്യാപനശേഷിയും കൂടിയവയും വിനാശകാരികളുമാണ്. വളരെ വേഗത്തിൽ വളരുന്ന ഇവയുടെ സമ്മർദ്ദം മൂലം സമീപസ്ഥങ്ങളായ അവയങ്ങളിൽ സമ്മർദ്ദം ഏർപ്പെടാം.[3] പൊതുവായി ഇവ സൗമ്യകാരികൾ ആണെങ്കിലും ദീർഘകാലം നിലനിന്നാൽ സ്ക്വാമസ് കോശ അർബുദമായി മാറാനുള്ള കഴിവുള്ളവയാണ്. മറ്റു അവയവങ്ങളിലേയ്ക്ക് പകർച്ചയും ഉണ്ടാകാം. [4][5][6] ഹൂമൻ പാപ്പില്ലോമ വൈറസുകളുടെ 6 ഉം 11 വിഭാഗങ്ങളാണ് ഈ അസുഖം ഉണ്ടാക്കുന്നത്. [3]
ചികിത്സ
തിരുത്തുകശസ്ത്രക്രിയയിലൂടെ നിക്കം ചെയ്യുന്നതും കീമോറേഡിയോതെറാപ്പിയും ആണ് ചികിത്സകൾ.[4][6][5] പുരുഷന്മാരിൽ ലിംഗം നിലനിർത്താൻ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും അതിനു കഴിയാറില്ല. ചികിത്സയ്ക്കു ശേഷം വീണ്ടും ഈ അവസ്ഥ വരാനുള്ള സാധ്യത അധികമായതുകൊണ്ട് നല്ല നിരീക്ഷണം ആവശ്യമാണ്. [3]
റഫറൻസുകൾ
തിരുത്തുക- ↑ Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ISBN 978-1-4160-2999-1.
- ↑ "Condyloma Acuminata". Retrieved 2010-09-22.
- ↑ 3.0 3.1 3.2 Pettaway CA, Crook JM, Pagliaro LC. Tumors of the penis. In: Wein AJ, Kavoussi LR, Partin AW, Peters CA, eds. Campbell-Walsh Urology. 11th ed. Philadelphia, PA: Elsevier; 2016: ch 37.
- ↑ 4.0 4.1 Kim HG, Kesey JE, Griswold JA. Giant anorectal condyloma acuminatum of Buschke-Löwenstein presents difficult management decisions. J Surg Case Rep. 2018 Apr 3;2018(4):rjy058. PMID 29644039
- ↑ 5.0 5.1 Venter F, Heidari A, Viehweg M, Rivera M, Natarajan P, Cobos E. Giant condylomata acuminata of Buschke-Lowenstein associated with paraneoplastic hypercalcemia. J Investig Med High Impact Case Rep. 2018 Feb 15;6:2324709618758348. PMID 29479542
- ↑ 6.0 6.1 Papapanagiotou IK, Migklis K, Ioannidou G, et al. Giant condyloma acuminatum-malignant transformation. Clin Case Rep. 2017 Feb 23;5(4):537-8. PMID 28396786