ബ്രിട്ടീഷ് തൊഴിലാളി നേതാവായ ഇന്ത്യൻ വംശജയാണ് ജയാ ബെൻ ദേശായി (2 ഏപ്രിൽ 1933–23 ഡിസംബർ 2010) . സാരിക്കാരി നേതാവെന്ന് ബ്രിട്ടനിലും പിന്നീട് ലോകമെമ്പാടും ഇവർ അറിയപ്പെട്ടു .[1].

ജയാബെൻ ദേശായി
ജനനം(1933-04-02)ഏപ്രിൽ 2, 1933
മരണംഡിസംബർ 23, 2010(2010-12-23) (പ്രായം 77)
ദേശീയതബ്രിട്ടൺ
അറിയപ്പെടുന്നത്തൊഴിലാളി നേതാവ്

ജീവിത രേഖ

തിരുത്തുക

ഗുജറാത്തിൽ നിന്നു ടാൻസാനിയയിലേക്ക് കുടിയേറിയ ഒരു ഇന്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു ജയാ ബെൻ ദേശായി . അവിടെനിന്നാണ് യുകെയിൽ എത്തിയത്. എഴുപതുകളിലാണ് ചരിത്ര പോരാട്ടത്തിലൂടെ ലണ്ടനിലെ ഗ്രുൺവിക് ഫിലിം പ്രോസസിങ് ലബോറട്ടറികളിൽ പണിയെടുക്കുന്ന കുടിയേറ്റക്കാരായ സ്ത്രീകളുടെ അവകാശങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്നത്. ചെറിയ പ്രതിഫലം മാത്രം നൽകി കഠിനമായി പണിയെടുപ്പിക്കുകയായിരുന്നു ഈ സ്ത്രീകളെ. ഇവരെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കാൻ ശ്രമിച്ച മാനേജരോടു കലഹിച്ച് 1976 ഓഗസ്റ്റ് 20നു ജയ ബെൻ, മകൻ സുനിലുമൊത്തു ഫാക്ടറി ബഹിഷ്‌കരിച്ചു. താൻ നടത്തുന്നത് ഫാക്ടറിയല്‌ള, കാഴ്ചബംഗ്‌ളാവാണ്. മൃഗശാലയിൽ പലതരം മൃഗങ്ങളുണ്ട്. ചിലതു കുരങ്ങന്മാരാണ്. അവർ തന്റെ താളത്തിനു തുള്ളിയെന്നിരിക്കും. എന്നാൽ, മറ്റു ചിലതു സിംഹങ്ങളാണ്. അവർ വന്നു തന്റെ തല കടിച്ചെടുക്കും. ആ സിംഹങ്ങളാണു ഞങ്ങൾ. മനസ്‌സിലായോ മിസ്റ്റർ മാനേജർ? എന്നു പറഞ്ഞുകൊണ്ടാണ് ജയ ഇറങ്ങിപ്പോന്നത്.പിന്നീട്, മറ്റു തൊഴിലാളികളുമായി ചേർന്ന് അവർ ട്രേഡ് യൂണിയനു രൂപംകൊടുത്തു. യൂണിയൻ ഫാക്ടറി പിക്കറ്റ് ചെയ്തു. പ്രാദേശിക യൂണിയനുകളും കറുത്ത വർഗക്കാരുടെ രാഷ്ട്രീയ പാർട്ടികളും അവർക്കു പിന്തുണയുമായി രംഗത്തുവന്നു. അങ്ങനെ സമരം മാദ്ധ്യമശ്രദ്ധ നേടി. മൊത്തം 137 തൊഴിലാളികൾ സമരരംഗത്തെത്തി . കൂടുതലും സാരി ധരിച്ച സ്ത്രീകളായിരുന്നു. സാരി ധരിച്ച സമരക്കാർ എന്നു പത്രങ്ങൾ അവരെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. ഗ്രുൺവിക് ലബോറട്ടറിയിലെ സമരം വിജയിച്ചില്ല. എന്നാൽ, ബ്രിട്ടനിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ സമരം വിജയിച്ചു. അതിനു മുൻകൈയെടുത്ത വനിതാ നേതാവ് എന്ന നിലയിൽ ജയാ ബെൻ ചരിത്രത്തിൽ സ്ഥാനം നേടുകയും ചെയ്തു.

  1. "Jayaben Desai obituary". The Guardian. Retrieved 2011-01-03.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജയാബെൻ_ദേശായി&oldid=1765236" എന്ന താളിൽനിന്ന് ശേഖരിച്ചത്