ജയശങ്കർ (നടൻ)

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

ജയശങ്കർ (ജീവിതകാലം: ജൂലൈ 12, 1938 - ജൂൺ 3, 2000)[1] ഒരു തമിഴ് ചലച്ചിത്ര നടനായിരുന്നു. ചലച്ചിത്രലോകത്ത് അദ്ദേഹം മക്കൾ കലൈഞ്ജർ ജയശങ്കർ അല്ലെങ്കിൽ മക്കൾ തമിഴൻ എന്ന അപര നാമത്തിലും അറിയപ്പെട്ടിരുന്നു. അതുപോലെതന്നെ വല്ലവൻ ഒരുവൻ, സി.ഐ.ഡി, ശങ്കർ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പേരിൽ തെന്നിന്ത്യൻ ജെയിംസ് ബോണ്ട് എന്നും അറിയപ്പെട്ടിരുന്നു.

ജയശങ്കർ
പ്രമാണം:Jaishankar oldfilm.jpg
Jaishankar in one of his early films
ജനനം
Subramaniam Shankar

(1938-07-12)12 ജൂലൈ 1938[1]
Chennai, India
മരണം3 ജൂൺ 2000(2000-06-03) (പ്രായം 62)
Chennai, India
സജീവ കാലം1963-2000
ജീവിതപങ്കാളി(കൾ)L. Vijayalakshmi

ജീവിതരേഖതിരുത്തുക

1938 ജൂലൈ 12 ന് സുബ്രഹ്മണ്യം ശങ്കർ എന്ന പേരിൽ ജയശങ്കർ ജനിച്ചു.[2] അദ്ദേഹത്തിൻറെ പിതാവ് ഒരു മജിസ്ട്രേറ്റ് ആയിരുന്നു. പി.എസ് ഹൈസ്കൂളിലും ചെന്നൈയിലെ ന്യൂ കോളേജിലുമായി ജയശങ്കർ വിദ്യാഭ്യാസം നേടുകയും അവിടെനിന്ന് ഓണേർസ് ബിരുദം സമ്മാനിക്കപ്പെടുകയും ചെയ്തു. അദ്ദേഹം നിയമം പഠിച്ചുവെങ്കിലും നാടകത്തിലും മറ്റ് കലാരൂപങ്ങളിലുമുള്ള താല്പര്യങ്ങൾ കാരണം ഒരു വർഷത്തിനു ശേഷം അത് ഉപേക്ഷിച്ചു.

അവലംബംതിരുത്തുക

  1. 1.0 1.1 "Friday Review Chennai / Cinema : Bond of Tamil screen". Chennai, India: The Hindu. 2008-11-07. മൂലതാളിൽ നിന്നും 2012-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-13.
  2. "Friday Review Chennai / Cinema : Bond of Tamil screen". Chennai, India: The Hindu. 2008-11-07. മൂലതാളിൽ നിന്നും 2012-11-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-13.
"https://ml.wikipedia.org/w/index.php?title=ജയശങ്കർ_(നടൻ)&oldid=3865423" എന്ന താളിൽനിന്ന് ശേഖരിച്ചത്