മാധ്യമ പ്രവർത്തകൻ. മാതൃഭൂമി ദിനപത്രത്തിന്റെ ചീഫ് റിപ്പോർട്ടർ. ജനറൽ റിപ്പോർട്ടിംഗ് വിഭാഗത്തിൽ കേരള സർക്കാരിന്റെ മാധ്യമ പുരസ്കാരം 2014-ലിലും [1][2] മികച്ച നിയമ സഭ റിപ്പോർട്ടിംഗിനുള്ള കേരള സർക്കാരിന്റെ ജി കാർത്തികേയൻ പുരസ്കാരം 2019-ലും ലഭിച്ചു [3] . തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ സ്വദേശിയാണ്.

ജയപ്രകാശ് എസ്സ് എൻ
ജനനം
തൊഴിൽമാതൃഭൂമി_ദിനപത്രതിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് റിപ്പോർട്ടർ

മാതൃഭൂമി ദിനപത്രത്തിൽ 2014 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ ഒന്നു വരെ പ്രസിദ്ധീകരിച്ച 'സെക്രട്ടറിയേറ്റ് വളരുന്നു; ഭരണം തളരുന്നു' എന്ന പരമ്പരയാണ് ജയപ്രകാശിനെ ജനറൽ റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരത്തിന് അർഹനാക്കിയത്[4]. 'കരുണയോടെ സഭ' എന്ന തലക്കെട്ടിൽ 5-4-2018 ന് മാതൃഭൂമി ദിനപത്രത്തിൽതന്നെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനാണ് 2019-ൽ കേരള സർക്കാരിന്റെ ജി കാർത്തികേയൻ പുരസ്കാരം ലഭിച്ചത് [5].

കൃതികൾ തിരുത്തുക

  • നാട്ടുവാർത്തയുടെ കാലങ്ങൾ

(കേരളാ മീഡിയ അക്കാദമി പ്രസിദ്ധീകരിച്ചത് )

അവലംബം തിരുത്തുക

  1. "Awards for Journalists". The New Indian Express-date=2015-09-24 (in ഇംഗ്ലീഷ്).
  2. "Mathrubhumi staffer gets award for general reporting". Mathrubhumi English Edition-date=2015-09-23 (in ഇംഗ്ലീഷ്).
  3. "യമസഭാ മാധ്യമ അവാർഡ് 2019 - പ്രഖ്യാപനം" (PDF). Kerala Legislature Press Release.
  4. "മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Kerala News; I&PRD Portal-date=2015-09-23 (in Malayalam).{{cite news}}: CS1 maint: unrecognized language (link)
  5. "നിയമസഭാ മാധ്യമ അവാർഡ് 2019 - പ്രഖ്യാപനം" (PDF). Kerala Legislature Press Release.
"https://ml.wikipedia.org/w/index.php?title=ജയപ്രകാശ്_എസ്സ്_എൻ&oldid=3929308" എന്ന താളിൽനിന്ന് ശേഖരിച്ചത്