ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്

ഇന്ത്യൻ ഭരണത്തിലുള്ള കശ്മീരിലും പാക് കശ്മീരിലും സജീവമായ ഒരു രാഷ്ട്രീയ സംഘടനയാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ.കെ.എൽ.എഫ്). അമാനുല്ല ഖാൻ ആണ് ഇതിന്റെ സ്ഥാപകൻ; സഹസ്ഥാപകൻ മക്ബൂൾ ഭട്ട്. പ്ലെബിസ്കൈറ്റ് ഫ്രണ്ടിന്റെ തീവ്രവാദ വിഭാഗമായി 1977 മെയ് 29 ന് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലാണ് ജെ.കെ.എൽ.എഫ് നിലവിൽ വന്നത്. നിലവിൽ വന്ന അന്നുമുതൽ 1994 വരെ ഇത് ഒരു സജീവ തീവ്രവാദ സംഘടനയായിരുന്നു. മുൻ ജമ്മു കാശ്മീർ നാട്ടുരാജ്യത്തിന്റെ മുഴുവൻ പ്രദേശത്തിനും സ്വാതന്ത്ര്യം നേടിക്കൊടുക്കുക എന്നതാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് ലക്ഷ്യം. [1][2]

യുകെയിലെ നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും ആദ്യമായി ജെ.കെ.എൽ.എഫ് തങ്ങളുടെ ശാഖകൾ സ്ഥാപിച്ചു. 1982 ൽ പാകിസ്താന്റെ കീഴിലുള്ള ആസാദ് കശ്മീരിൽ ഒരു ശാഖ സ്ഥാപിച്ചു. 1987 ൽ ഇന്ത്യൻ കശ്മീരിൽ ഒരു ശാഖ സ്ഥാപിക്കപ്പെട്ടു. [3][4] Despite having received weapons and training from Pakistani military,[5] it regards Pakistan as an 'occupation power' and carries out political struggle against it in Azad Kashmir.[6]

നിരോധനം തിരുത്തുക

2019 മാർച്ചിൽ കശ്മീർ താഴ്‌വരയിലെ ജെ.കെ.എൽ.എഫിനെ ഭീകരവിരുദ്ധ നിയമപ്രകാരം ഇന്ത്യൻ സർക്കാർ നിരോധിച്ചിരുന്നു. [7][8]

അവലംബം തിരുത്തുക

  1. Immigration and Refugee Board of Canada (7 August 2003). "Pakistan: Activities of the Jammu Kashmir Liberation Front (JKLF); whether the JKLF practices forced recruitment, and if so, whether this is done in collaboration with the Sipah-e-Sahaba Pakistan (SSP)". UNHCR. Retrieved 9 February 2011.
  2. "Jammu and Kashmir Liberation Front". SATP. 2001. Retrieved 9 February 2011.
  3. Jaffrelot, Pakistan: Nationalism without a Nation 2002, പുറം. 186.
  4. Pakistan: Activites [sic] of the Jammu Kashmir Liberation Front (JKLF), UNHCR,2003-08-07
  5. Bose, Kashmir: Roots of Conflict, Paths to Peace 2003, പുറം. 3
  6. Jaffrelot, Pakistan: Nationalism without a Nation 2002, പുറം. 299.
  7. Singh, Vijaita (2019-03-23). "Centre bans JKLF under anti-terror law". The Hindu (in Indian English). ISSN 0971-751X. Retrieved 2019-03-25.
  8. "Yasin Malik-led Jammu Kashmir Liberation Front banned under anti-terror law" (in ഇംഗ്ലീഷ്). 2019-03-22. Retrieved 2019-03-22.