ജമ്മു കശ്മീരിന്റെ ഭരണഘടന (1957-2019)
ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിൽ സർക്കാർ സംവിധാനം രൂപീകരിക്കാൻ അടിസ്ഥാനമാക്കിയുള്ള നിയമപരമായ രേഖയാണ് 'ജമ്മു കശ്മീരിന്റെ ഭരണഘടന. 1956 നവംബർ 17 ന് അംഗീകരിക്കപ്പെട്ട ഭരണഘടന 1957 ജനുവരി 26 മുതൽ പ്രാബല്യത്തിൽ വന്നു. 2002 വരെയുള്ള കണക്കനുസരിച്ച് 29 ഭേദഗതികൾ ഭരണഘടനയിൽ വരുത്തിയിട്ടുണ്ട്. കൂടാതെ 13 ഭാഗങ്ങൾ, 7 ഷെഡ്യൂളുകൾ എന്നിവയിലായി 158 ആർട്ടിക്കിളുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. [1]
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം പ്രത്യേക ഭരണഘടനയുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ജമ്മു കാശ്മീർ. ജമ്മു കശ്മീർ സംസ്ഥാനവുമായി ബന്ധപ്പെട്ട് പരിമിതമായ കാര്യങ്ങളിൽ പാർലമെന്റിനും കേന്ദ്രസർക്കാരിനും അധികാരമുണ്ടെങ്കിലും ഫെഡറൽ ഗവൺമെന്റ് സംവിധാനത്തിന് പുറത്തുള്ള മറ്റെല്ലാ കാര്യങ്ങളിലും നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന നിയമസഭയുടെ പിൻതുണകൂടി വേണ്ടതാണ്. [2] മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവശിഷ്ടാധികാരങ്ങൾ സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ്. ഈ ഭരണഘടനാ വ്യവസ്ഥകൾ കാരണം, ഇന്ത്യൻ ഭരണഘടനയുടെ ഭാഗം XXI ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേകവും താൽക്കാലികവുമായ പദവിയും ലഭിച്ചു. [3]
ഭരണഘടനയുടെ റദ്ദാക്കൽ
തിരുത്തുക2019 ഓഗസ്റ്റ് 5 ന് ഇന്ത്യൻ രാഷ്ട്രപതി ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയിട്ടുള്ള പ്രത്യേക പദവി റദ്ദാക്കിയതോടെ ജമ്മു കാശ്മീരിന്റെ പ്രത്യേക ഭരണഘടനയും റദ്ദാക്കപ്പെട്ടു. [4]
ആമുഖം
തിരുത്തുകജമ്മു കശ്മീരിന്റെ ഭരണഘടനയുടെ ആമുഖം, ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തോട് സാമ്യമുള്ളതാണ്. "ജമ്മു കശ്മീർ സംസ്ഥാനത്തെ ജനങ്ങൾ" എന്ന വാക്കുകളോടെയാണ് ജമ്മു കശ്മീർ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. [5]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://www.thehindu.com/news/national/full-text-of-document-on-govts-rationale-behind-removal-of-special-status-to-jk/article28821368.ece
- ↑ https://www.jagranjosh.com/general-knowledge/what-are-the-features-of-the-constitution-of-jammu-and-kashmir-1510835275-1
- ↑ https://qz.com/india/1682124/a-timeline-of-jammu-kashmirs-modern-history-and-article-370/
- ↑ https://www.indiatoday.in/india/story/no-special-status-no-separate-constitution-jammu-and-kashmir-before-and-after-article-370-1577601-2019-08-05
- ↑ https://shodhganga.inflibnet.ac.in/bitstream/10603/32675/10/10_chapter%206.pdf