ജപ്പാന്റെ ബഹിരാകാശ മേഖലയിലെ നേട്ടങ്ങൾ
ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസി ജാക്സ എന്ന പേരിലാണ് അറിയപ്പെടുന്നത്.ജപ്പാന്റെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾ 1955 കളോടെ ആരംഭിച്ചിരുന്നു.1964-ലാണ് ടോക്കിയോ യൂണിവേഴ്സിറ്റിയിൽ സ്പേസ് ആന്റ് ആസ്ട്രോനോട്ടിക്കൽ ഇൻസ്റ്റിട്യൂട്ട്(ഐ.എസ്.എ.എസ്) നിലവിൽ വന്നത്.ജപ്പാനിലെ വിവിധ ഇൻസ്റ്റിട്യൂട്ടുകളെയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് 2003-ലാണ് ജാക്സാക്ക് രൂപം നൽകിയത്.
ജാക്സാ
തിരുത്തുകജപ്പാന്റെ ബഹിരാകാശഗവേഷണ സ്ഥാപനമാണ് ജാക്സാ.മുൻപു നിലവിലുണ്ടായിരുന്ന മൂന്നു സംഘങ്ങൾ കൂടിച്ചേർന്നാണ് 2003 ഒക്ടോബർ 1ന് ഇതു സ്ഥാപിച്ചത്. ഗവേഷണം, സാങ്കേതികവിദ്യാ വികസനം, കൃത്രിമോപഗ്രഹങ്ങൾ വിക്ഷേപിക്കുക, മറ്റു ബഹിരാകാശ ദൗത്യങ്ങൾക്കു നേതൃത്വം നൽകുക എന്നിവയാണ് ജാക്സയുടെ ദൗത്യങ്ങൾ.ഇതിന്റെ ആപ്തവാക്യം One Jaxa എന്നും മുദ്രാവാക്യം Expolre to Realize എന്നുമാണ്.
സ്പേസ് ആന്റ് ആസ്ട്രോനോട്ടിക്കൽ ഇൻസ്റ്റിട്യൂട്
തിരുത്തുകറോക്കറ്റുകൾ ഉപയോഗിച്ചുള്ള ബഹിരാകാശശാസ്ത്രം ബഹിരാകാശ കൃത്രിമഉപഗ്രഹങ്ങൾ ഗ്രഹാന്തര പര്യവേഷണങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന ജപ്പാന്റെ ദേശീയ ഗവേഷണ സ്ഥാപനമാണ് സ്പേസ് ആന്റ് ആസ്ട്രോനോട്ടിക്കൽ ഇൻസ്റ്റിട്യൂട് (ഐ.എസ്.എ.എസ്.).
റോക്കറ്റുകൾ
തിരുത്തുകവലിയ റോക്കറ്റുകൾ
തിരുത്തുകആദ്യകാലങ്ങളിൽ ഐ.എസ്.എ.എസ് വികസിപ്പിച്ചെടുത്ത റോക്കറ്റുകൾ എം ശ്രേണി റോക്കറ്റുകൾ എന്ന് അറിയപ്പെടുന്നു.ഇവകൂടാതെ ജപ്പാൻ നാഷണൽ സ്പേസ് ഏജൻസി(നാഷ്ഡാ) എച്ച് ശ്രേണി റോക്കറ്റുകളും വികസിപ്പിച്ചെടുത്തിരുന്നു. ജാക്സായുടെ സ്ഥാപനത്തിന് ശേഷം ഈ രണ്ട് റോക്കറ്റുകളും തുടരുകയാണുണ്ടായത്. എം ശ്രേണി റോക്കറ്റുകൾ പ്രധാനമായും ഭൗമസമീപ ഭ്രമണപഥങ്ങളിലേക്ക് ഗവേഷണ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനാണ് ഉപയോഗിക്കുന്നത്.എച്ച് ശ്രേണിയിലെ H- IIA ഉം H-IIB ഉം വലിയ റോക്കറ്റുകളാണ്.H- IIA രണ്ട് സ്റ്റേജുകളും ബൂസ്റ്ററുകളുമുള്ള 289 ടൺ ഭാരമുള്ളവയാണ്.ബൂസ്റ്ററുകൾ ഖര ഇന്ധനങ്ങൾ ഉപയോഗിക്കുന്നു.പ്രധാന സ്റ്റേജുകൾ രണ്ടും ക്രയോജനിക്ക് സ്റ്റേജുകളാണ്.ഇതിന് 4000 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ ജി.ടി.ഒവിലേക്ക് വിക്ഷേപിക്കാൻ കഴിയും.
ചെറിയ റോക്കറ്റുകൾ
തിരുത്തുകഎപ്സിലോൺ എന്നത് ജപ്പാൻ വികസിപ്പിച്ചെടുത്ത ഒരു ചെറിയ റോക്കറ്റാണ്.ഇരുപത്തിനാല് മീറ്റർ ഉയരവും തൊണ്ണൂറ്റൊന്ന് ടൺ ഭാരവുമുള്ള എപ്സിലോൺ ഇന്ത്യ വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹിനിയായ പി.എസ്.എൽ.വിയേക്കാൾ ചെറുതാണ്.700 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൗമസമീപപഥങ്ങളിലേക്കും 450 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ സൗരസിക്രണ ഭ്രമണപഥങ്ങളിലേക്കും വിക്ഷേപിക്കാൻ എപ്സിലോണിന് കഴിയും.
റോക്കറ്റ് ഇന്ധന ഗവേഷണത്തിലെ പരീക്ഷണങ്ങൾ
തിരുത്തുകറോക്കറ്റ് ഇന്ധന ഗവേഷണത്തിലും ജപ്പാൻ നിരവധി പരീക്ഷണങ്ങൾ നടത്തുന്നു.ദ്രാവകമാക്കിയ പ്രകൃതി വാതകത്തിന്റെ ഉപയോഗമാണിത്. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് ബാഷ്പീകരണം ഏറ്റവും കുറവ്, ചെലവ് കുറവ്,അപകടം കുറവ് എന്നീ ഗുണങ്ങൾ ഇതിനുണ്ട്.അതുപോലെ ' തന്നെ സാന്ദ്രത കുടുതലുള്ളതിനാൽ ഇന്ധനം സംഭരിക്കുന്നതിന് ചെറിയ ടാങ്കുകൾ മതിയെന്നുള്ളതും ദ്രാവകമാക്കിയ പ്രകൃതി വാതകത്തിന്റെ പ്രത്യേകതയാണ്.
ഉപഗ്രഹങ്ങൾ
തിരുത്തുകജപ്പാന്റെ ആദ്യ ഉപഗ്രഹമായ ഔഷുമി വിക്ഷേപിച്ചത് 1970-ലാണ്.ജപ്പാൻ ഇന്ന് ആധുനിക ഗവേഷണ ഉപഗ്രഹങ്ങൾ, ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ,ആസ്ട്രോ ഫിസിക്ക്സ് ഉപഗ്രഹങ്ങൾ എന്നിവയുടെ ഉപയോഗത്തിലും വിക്ഷേപണത്തിലും മുൻനിരയിലാണ്.ഉപഗ്രഹ നിർമ്മാണത്തിലും ഉപയോഗത്തിലും ജാക്സായും നാസയും യോജിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഗ്രഹാന്തര ദൗത്യങ്ങൾ
തിരുത്തുക=ചന്ദ്രപര്യവേഷണ ദൗത്യങ്ങൾ
തിരുത്തുക= 1990 ജനുവരി 24 നാണ് ജപ്പന്റെ ആദ്യ ചന്ദ്ര പര്യവേഷണ വാഹനം ആയ ഹിതെൻ ചന്ദ്രനെ ഭ്രമണം ചെയ്യുക എന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ചത്.2007 സെപ്തംബർ 14-ന് ചന്ദ്രനെ ഭ്രമണം ചെയ്യുന്നതിനായി കാഗുയ എന്ന രണ്ടാമത്തെ ചന്ദ്ര പര്യവേഷണ വാഹനവും ജപ്പാൻ വിക്ഷേപിച്ചു.
ചൊവ്വാപര്യവേഷണ ദൗത്യങ്ങൾ
തിരുത്തുക1998 ജൂലൈ 3-ന് ചൊവ്വാഗ്രഹത്തെ ഭ്രമണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജപ്പാൻ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ആണ് നെസോമി.
സൗരയൂഥ പര്യവേഷണ ദൗത്യങ്ങൾ
തിരുത്തുക- ശുക്രനെ ദൗത്യലക്ഷ്യമാക്കി കൊണ്ട് 2010-ൽ ജപ്പാൻ വിക്ഷേപിച്ച പര്യവേഷണ വാഹനമാണ് അകാട്സുക്കി.
- സുയ്സി എന്നത് 1985ൽ ജപ്പാൻ ഹാലി ധൂമകേതുവിലേക്ക് നടത്തിയ സൗരയൂഥ ദൗത്യമാണ്.
- 1985-ൽ തന്നെ സാകിഗാകെ എന്ന ദൗത്യവും ഹാലി ധൂമകേതുവിലേക്ക് ജപ്പാൻ നടത്തിയ സൗരയൂഥ ദൗത്യമാണ്.