1996 ജനുവരി 26 നു ആലുവ ഹോളി ഹോസ്റ്റ് ഗേൾസ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അന്നത്തെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് കെ.ടി തോമസ് ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ച സാമൂഹിക സംഘടനയാണ് "ആലുവ ജനസേവ" പതിനഞ്ചോളം വ്യകതികൾ രൂപം നൽകിയ സംഘടനയുടെ രക്ഷാധികാരി കെ.ആർ രാജൻ ഐ.എ.എസ്സും, പ്രസിഡന്റ് ജോസ്മാവേലിയും,വൈസ്പ്രസിഡന്റ് ഡോ:സി.എം ഹൈദ്രാലിയും,സെക്രട്ടറി എ. മാധവൻ നായരുമായിരുന്നു.

ജനസേവ ശിശുഭവൻ

തിരുത്തുക

1999 ലാണ് ജനസേവ ശിശുഭവന്റെ തുടക്കം. കേരളാ ഗവർണ്ണറായിരുന്ന സുഖ്ദേവ് സിംഗ് കാങ്ങാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ബാലവേലക്കും,തെരുവുസർക്കസ്സിനും,നിർബന്ധിത മോഷണത്തിനും,പിടിച്ചുപറിക്കും നിയോഗിക്കപ്പെടുന്ന കുരുന്നുകളേയും, ലൈഗീക പീഡനങ്ങൾ മൂലം കഷ്ട്പ്പെടുന്ന തെരുവിന്റെ മക്കളേയും സംരക്ഷിക്കുന്നതിനുവേണ്ടി ജാതിമത രാഷ്ട്രീയ പിൻബലമ്മില്ലാതെ സന്മനസ്സുള്ളവരുടെ കൂട്ടായ്മവിജയമാണ് ജനസേവ ശിസുഭവന്റെ ആരംഭത്തിനു പ്രേരണയായത്.

ജോസ്മാവേലി

തിരുത്തുക

കഷ്ട്പ്പെടുന്നവർക്ക് വേണ്ടി സേവന തല്പരതയോടെ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന ജോസ്മാവേലിയുടെ നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനം ജനസേവ ശിശുഭവന് കരുത്തേകുന്നു. 1951 ൽ എറണാകുളം ജില്ലയിലെ കറുകുറ്റി പഞ്ചായത്തില്പ്പെടുന്ന എടക്കുന്ന് ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ മാവേലി തോമസിന്റേയും,ഏലിയാമ്മയുടേയും പത്തുമക്കളിൽ ഏഴാമനായി ജനിച്ച് സമൂഹത്തിലെ ദുഃഖങ്ങളും, ദുരിതങ്ങളും കണ്ടറിഞ്ഞ് 1969ൽ പൊതുരംഗത്തേക്ക് കടന്നുവന്ന ജോസ്മാവേലിയുടെ നാല്പ്പത് വർഷം നീണ്ട സേവനപാതയിൽ കറുകുറ്റി പഞ്ചായത്ത് വൈസ്പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ എടക്കുന്ന് യൂണിറ്റ് പ്രസിഡന്റ് എന്നീ പദവികളലങ്കരിച്ചു. മദർതെരേസ അവാർഡ്, ജർമ്മൻ കൾച്ചറൽ അസോസിയേഷന്റെ രശ്മി അവാർഡ്, കേരളാസ്റ്റേറ്റ് സ്കൂൾ പാരൻസ് ടീച്ചേഴ്സ് അസോസിയേഷന്റെ ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡ്, സർവ്വോദയം കുര്യൻ അവാർഡ്, ഇന്ത്യൻ ഹോമിയോപതിക്ക് മെഡിക്കൽ അസോസിയേഷന്റെ 2009ലെ മികച്ച സാമൂഹികപ്രവർത്തകനുള്ള അവാർഡ്,അമേരിക്കൻ മലയാളി സംഘടനയുടെ അമല അവാർഡ്,ബിഷപ്പ് ജോസഫ് കുണ്ടുകുളം അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ കൂടാതെ വെറ്ററൻസ് മീറ്റിൽ ഒട്ടനവധി സംസ്താന ദേശീയ പുരസ്ക്കാരങ്ങളും ജനസേവക്ക് ചുക്കാൻ പിടിച്ചതുകൊണ്ട് ജോസ്മാവേലിയെ തേടിയെത്തി.

ധനാഗമന മാർഗ്ഗം

തിരുത്തുക

2001ൽ ആലുവ സെറ്റിൽമെന്റ് കോമ്പൗണ്ടിൽ അമ്പത് സെന്റ് സ്തലം വാങ്ങി 300 കുട്ടികളെ സംരക്ഷിക്കുവാൻ പണിത ശിശുഭവനിലും, നെടുമ്പാശ്ശേരി മധുരപ്പുറത്തുള്ള മൂന്ന് നില കെട്ടിടമായ ബോയ്സ് ഹോമിലുമായി വസിക്കുന്ന മുന്നൂറോളം കുട്ടികൾക്കും അമ്പതിൽപ്പരം ജീവനക്കാർക്കുമുള്ള ചെലവുകൾ വ്യക്തികൾ നൽകുന്ന സംഭാവനകളും, ചാരിറ്റി ബോക്സുകളിൽ നിന്നുമുള്ള വരുമാനവും മാത്രമാണ്. കുട്ടികളുടെ ഡെസ്റ്റിട്ട്യുട്ട് സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ സർക്കാരിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. പല സംസ്താനങ്ങളിലുള്ള കുട്ടികളായതിനാൽ ഡെസ്റ്റിട്ട്യുട്ട് സർട്ടിഫിക്കറ്റ് ഒരു കുട്ടിക്കും ഇതുവരെ ലഭിച്ചിട്ടില്ല. വിദേശപണം സ്വീകരിക്കണമെങ്കിലും സംസ്താന സർക്കാരിന്റെ എൻ.ഒ.സി ലഭിക്കുകയും കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.ഐ സർട്ടിഫിക്കറ്റ് ലഭിക്കുകയും വേണം. ഇവയൊന്നും ലഭ്യമല്ലാത്തതിനാൽ വ്യക്തികളുടെ സംഭാവനകളും, ചാരിറ്റി ബോക്സുകളുമാണ ജനസേവ ശിശുഭവന്റെ ധനാഗമ മാർഗ്ഗം.

ജനസേവ രക്ഷിച്ചവരിൽ ചിലർ

തിരുത്തുക

പത്തു മക്കളുമായി ഏറ്റുമാനൂർ അമ്പലനടയിൽ ഭിക്ഷാടനം നടത്തിയിരുന്ന പഞ്ചവർണ്ണ, മലയാറ്റുരിൽ മൂന്നംഗ ഭിക്ഷാടകരിൽ നിന്നും രക്ഷപ്പെടുത്തിയ ഒമ്പതുകുട്ടികൾ, വീട്ടമ്മയുടെ ക്രൂരപീഡനത്തിനിരയായ തമിഴ്നാട് സ്വദേശിനി 12 വയസുള്ള മണികുട്ടി, മാഫിയാതലവൻ മുത്തുസ്വാമി ബാലവേലക്കായി ആലുവായിൽ വിറ്റ ഒമ്പതു കുട്ടികൾ, തമിഴ്നാട്ടിലെ പുത്തൂർ സ്വദേശിയായ മണി, കുരുന്നിലേ ലൈഗീക പീഡനത്തിനിരയായ മണിമൊഴി, തെരുവ് സർക്കസ് കൂടാരത്തിലെ എട്ടുകുട്ടികൾ, മോഷണ സംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയ കൗസല്യ, ചിന്നതമ്പി, അരു ൺ, രാജ എന്നിങ്ങനെ വഴിതെറ്റി നടന്ന കുട്ടികൾ, മറ്റുള്ളവരുടെ പ്രേരണയാൽ മയക്കുമരുന്നും കഞ്ചാവും വില്പ്പന നടത്തിയ കുട്ടികൾ, ബാല്യത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട് ബന്ധുവിന്റെ പീഡനത്തിനിരയായി പെട്രോളൊഴിച്ച് ദേഹം കത്തിക്കപ്പെട്ട് റെയിൽവേ ട്രാക്കിലുപേക്ഷിക്കപ്പെട്ട നാഗർകോവിൽ സ്വദേശി വേൽമുരുകൻ അങ്ങനെ അനേകം ബാലികാബാലന്മാരെ ജീവിതത്തിന്റെ നേർക്കാഴ്ച്ചയിലേക്ക് മടക്കികൊണ്ടു വരുവാൻ ജനസേവ ശിശുഭവനു കഴിഞ്ഞു. ഇതിൽതന്നെ ഏറ്റവും ഗുരുതരനിലയിൽ കഴിഞ്ഞിരുന്ന വേൽമുരുകൻ ജനസേവ ശിശുഭവന്റെ സ്നേഹപൂർണ്ണമായ പരിചരണങ്ങൾ മൂലം പൂർണ്ണാരോഗ്യം വിണ്ടെടുത്ത് കായികകേരളത്തിന്റെ ഭാവിവാഗ്ദാനമായി എറണാകുളം ജില്ലാ ഫുഡ്ബോൾ ടീമിലിടം നേടി.

സഹായഹസ്തം ചൊരിഞ്ഞവർ

തിരുത്തുക

ജസ്റ്റീസ് വി.ആർ ക്യഷ്ണയർ, പത്മശ്രീ കെ.ജെ യേശുദാസ്, ആസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് വോ, കവിയൂർ പൊന്നമ്മ, സുരേഷ്ഗോപി, സിപ്പി പള്ളിപ്പുറം, രവതചന്ദ്രശേഖർ ഐ.പി.എസ്സ്, മന്ത്രി കെ.പി രാജേന്ദ്രൻ, എം.കെ സാനുമാസ്റ്റർ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, മുകേഷ്, ദിലീപ്, ഐ.എം വിജയൻ, ശ്രീശാന്ത്, ലോനപ്പൻ നമ്പാടൻ, ജി.കാർത്തികേയൻ, ജസ്റ്റീസ് ഡി.ശ്രീദേവി, കമലാസുരയ്യ, സുഗതകുമാരി, പത്രപ്രവർത്തക ലീലാമേനോൻ, അങ്ങനെ നിരവധി പ്രശസ്തരും അപ്രശസ്തരും അനാഥകുഞ്ഞുങ്ങളുടെ ജീവിതരീതി നേരിൽക്കാണുവാനും സ്നേഹവും,സഹായവും ചൊരിയുവാനും കടന്നുവന്നിട്ടുണ്ട്.ജനസേവ ശിശുഭവൻ സന്ദർശിക്കുവാനെത്തിയ സിനിമാനടി കല്പന സ്വമേധയാ ശിശുഭവന്റെ വൈസ് ചെയർപേയ്സൻ സ്ഥാനം ഏറ്റെടുത്തിരുന്നു. ആരോഗ്യപരവും, ചികിത്സാപരവുമായ കാര്യങ്ങളിൽ ജനസേവക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നത് ആലുവാ അൻവർ മെമ്മോറിയൽ ആശുപത്രിയും അതിന്റെ ഡയറക്ട്ർ ഡോ:സി.എം ഹൈദ്രാലിയും പത്നി ഡോ:റംലാഹൈദ്രാലിയുമാണ്.

http://www.janasevasisubhavan.net/

"https://ml.wikipedia.org/w/index.php?title=ജനസേവ_ശിശുഭവൻ&oldid=1106663" എന്ന താളിൽനിന്ന് ശേഖരിച്ചത്