ജനറൽ ഷെർമാൻ (മരം)
ജനറൽ ഷെർമാൻ എന്നത് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള സെക്കോയ വനകേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന ജയന്റ് സെക്കോയ (Sequoiadendron giganteum) വർഗ്ഗത്തിൽ പെട്ട ഒരുമരമാണ്. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ഒറ്റത്തടി മരമാണ് ഇത്.[1]
ഇപ്പോൾ നിലവിലുള്ള വലിയ മരമാണെങ്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ മരമല്ല ജനറൽ ഷെർമാൻ. 1940കളിൽ കാലിഫോർണിയയിലെ ട്രിനിഡാഡ് പട്ടണത്തിൽ നിന്ന് വെട്ടി മാറ്റിയ ക്രാനെൽ ഗ്രീക്ക് ജയന്റ് എന്നറിയപ്പെട്ട ഒരു കോസ്റ്റ് റെഡ് വുഡ് (Sequoia sempervirens) മരം ജനറൽ ഷെർമാൻ മരത്തേക്കാൾ 15 - 25 ശതമാനം വ്യാപ്തമുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഏകദേശം 90,000 ക്യുബിക് അടി വ്യാപ്തമുള്ള മറ്റൊരു കോസ്റ്റ് റെഡ് വുഡ് മരം (Lindsey Creek tree) 1905 ൽ ഹംബോൾട്ട് ടൈംസ് സ്റ്റാൻഡേർഡ് ലേഖനത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്..[2][3]
അവലംബം
തിരുത്തുക- ↑ "The General Sherman Tree". Sequoia National Park. U.S. National Park Service. 1997-03-27. Retrieved 2011-08-12.
- ↑ Vaden, Mario D. "Crannell Creek Giant".
- ↑ Landmark Trees. "Crannell Creek Giant".[പ്രവർത്തിക്കാത്ത കണ്ണി]